---
title: "ഗുരുവായൂരില്‍ ഇനി ഓണ്‍ലൈന്‍ ദര്‍ശന ബുക്കിങ്; മണിക്കൂറുകളുടെ കാത്തിരിപ്പിന് അവസാനം"
english_title: "Guruvayur Temple Starts Online Darshan Booking, Virtual Queue From Aug 4"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374522/guruvayur-temple-online-darshan-booking-virtual-queue-2026"
published_at: "2026-07-25T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64639ba628c_Guruvayur-Online-Darshan-Booking_(1).jpg"
keywords: ["Guruvayur Temple", "Online Booking", "Virtual Queue", "Darshan"]
---

# ഗുരുവായൂരില്‍ ഇനി ഓണ്‍ലൈന്‍ ദര്‍ശന ബുക്കിങ്; മണിക്കൂറുകളുടെ കാത്തിരിപ്പിന് അവസാനം

> **Lead Summary:** **തൃശൂർ: **ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ ബുക്കിങ് വഴി സ്ലോട്ട് റിസര്‍വ് ചെയ്യുന്ന സേവനം ആരംഭിച്ചു.

## Article Content

**തൃശൂർ: **ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ഇനി മണിക്കൂറുകളോളം കാത്തുനില്‍ക്കാതെ ദര്‍ശനം നടത്താം. ഓണ്‍ലൈന്‍ ബുക്കിങ് വഴി സ്ലോട്ട് റിസര്‍വ് ചെയ്യുന്ന സേവനം ആരംഭിച്ചു.

വിര്‍ച്വല്‍ ക്യൂ ബുക്കിങ് സൗകര്യം പ്രയോജനപ്പെടുത്തി വരുന്നവര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുകയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ലക്ഷ്യം.

എപ്പോള്‍, എങ്ങനെ ബുക്ക് ചെയ്യാം

- ആരംഭം: ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

- ദിവസങ്ങൾ: ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴ്ചയും

- ബുക്കിങ്: https://guruvayurdevaswom.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി

ഹൈക്കോടതി നിര്‍ദേശപ്രകാരം ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ഉറപ്പാക്കാന്‍ ദേവസ്വം മാനേജിങ് കമ്മിറ്റി എടുത്ത തീരുമാനപ്രകാരമാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതെന്ന് ബോര്‍ഡ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374522/guruvayur-temple-online-darshan-booking-virtual-queue-2026)