---
title: "ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച്; CJPയുടെ പ്രഖ്യാപനം"
english_title: "CJP Announces Nationwide Candlelight March Tomorrow Demanding Dharmendra Pradhan's Resignation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374539/cjp-nationwide-candlelight-march-dharmendra-pradhan-resignation"
published_at: "2026-07-25T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a647366151d8_1000222967.jpg"
keywords: ["Dharmendra Pradhan", "Candlelight March", "Student Protest"]
---

# ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച്; CJPയുടെ പ്രഖ്യാപനം

> **Lead Summary:** **ന്യൂഡൽഹി: **പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്ന് CJP പ്രഖ്യാപിച്ചു. ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താനും സംഘടന ആഹ്വാനം ചെയ്തു.

## Article Content

**ന്യൂഡൽഹി: **പൊലീസ് അതിക്രമത്തിന് ഇരയായ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാളെ രാജ്യവ്യാപക മെഴുകുതിരി മാർച്ച് സംഘടിപ്പിക്കുമെന്ന് CJP പ്രഖ്യാപിച്ചു. ജില്ലാ അടിസ്ഥാനത്തിൽ മാർച്ച് നടത്താനും സംഘടന ആഹ്വാനം ചെയ്തു.

നാളെ വൈകീട്ട് 6 മണിക്ക് മെഴുകുതിരി കത്തിച്ച് രാജ്യവ്യാപക മാർച്ച് നടത്തുമെന്ന് CJP നേതൃത്വം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ പാർലമെന്റ് മാർച്ച് പുനരാരംഭിക്കുമെന്നും അവർ വ്യക്തമാക്കി.

ധർമ്മേന്ദ്ര പ്രധാൻ രാജി വെച്ചില്ലെങ്കിൽ ഡൽഹി സമരക്കാരെക്കൊണ്ട് നിറയും. ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ല എന്നും സംഘടന പ്രഖ്യാപിച്ചു.

അതേസമയം പോലീസിന്റെ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടും സമരവേദിയിലേക്ക് ആളുകൾ എത്തുന്നത് തുടരുകയാണ്. ധർമ്മേന്ദ്ര പ്രധാനെ മാറ്റണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന.

ഉച്ചയ്ക്ക് നടക്കുന്ന നിർണായക ചർച്ചയിൽ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് കേന്ദ്രസർക്കാർ CJPയെ അറിയിക്കും. പ്രധാനെ മാറ്റുന്നത് കൂടുതൽ പ്രക്ഷോഭങ്ങൾക്ക് വഴിവെക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

ജന്തർ മന്ദറിൽ സുരക്ഷ വർദ്ധിപ്പിച്ച് കൂടുതൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി 18 മെട്രോ സ്റ്റേഷനുകൾ ഇന്നും അടച്ചിടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374539/cjp-nationwide-candlelight-march-dharmendra-pradhan-resignation)