---
title: "ഇല കൊണ്ട് നൂറു വിഭവങ്ങൾ: പിണറായിയിൽ വയോജനങ്ങളുടെ നാട്ടുവർത്താനം കുട്ടികൾക്ക് പുത്തൻ അനുഭവം"
english_title: "Elders Prepare 100 Dishes with Edible Leaves at Pinarayi Natuvartanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374543/edible-leaves-100-dishes-pinarayi-natuvartanam"
published_at: "2026-07-25T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6478236fda6_1000222979.jpg"
keywords: ["Edible Leaves", "Natuvartanam", "C Madhavan Library"]
---

# ഇല കൊണ്ട് നൂറു വിഭവങ്ങൾ: പിണറായിയിൽ വയോജനങ്ങളുടെ നാട്ടുവർത്താനം കുട്ടികൾക്ക് പുത്തൻ അനുഭവം

> **Lead Summary:** **പിണറായി: **ഷവർമയും ഫാസ്റ്റ് ഫുഡും നമ്മുടെ ആരോഗ്യത്തെ തകർക്കുന്ന ഈ കാലത്ത് നാട്ടിലെ ഔഷധസസ്യങ്ങളുടെ വിലയറിയിച്ച് സി. മാധവൻ സ്മാരക വായനശാല വയോജന വേദിയുടെ നാട്ടുവർത്താനം.

## Article Content

**പിണറായി: **ഷവർമയും ഫാസ്റ്റ് ഫുഡും നമ്മുടെ ആരോഗ്യത്തെ തകർക്കുന്ന ഈ കാലത്ത് നാട്ടിലെ ഔഷധസസ്യങ്ങളുടെ വിലയറിയിച്ച് സി. മാധവൻ സ്മാരക വായനശാല വയോജന വേദിയുടെ നാട്ടുവർത്താനം.

നാട്ടുവർത്താനത്തിന്റെ 93-ാം എപ്പിസോഡിൽ ഭക്ഷ്യയോഗ്യമായ ഇലകൾ കൊണ്ട് നൂറോളം ഭക്ഷണവിഭവങ്ങൾ ഒരുക്കിയാണ് വയോജനങ്ങൾ കുട്ടികൾക്ക് പുതിയ അനുഭവം പകർന്നത്. ഇല കട്ട്ലറ്റ്, ലഡു, ബോണ്ട, പായസം, പക്കുവട, ജ്യൂസ്, കേക്ക് തുടങ്ങിയവ ബാലവേദി കുട്ടികൾക്ക് വലിയ രുചിയനുഭവമായി.

കോളാട് ജൂനിയർ ബേസിക് സ്കൂൾ, പിണറായി വെസ്റ്റ് ബേസിക് യു.പി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ ഇലവിഭവങ്ങളുടെ പ്രദർശനം കാണാൻ വായനശാലയിൽ എത്തി.

റിട്ടയേർഡ് കൃഷി ഓഫീസർ പത്മനാഭൻ ചിറ്റാരിപ്പറമ്പ് ഔഷധ സസ്യങ്ങളായ ഇലകളെക്കുറിച്ച് ക്ലാസെടുത്തു.

വായനശാല ഭാരവാഹികളായ കെ.പി. രാമകൃഷ്ണൻ, കെ.കെ. സനൽകുമാർ, ഇ. രാജൻ, എം. ബാബു, സതീപ്രകാശ് എന്നിവർ സംസാരിച്ചു.

സവിത, ഭാർഗവി, ശോഭ, സതി, ചന്ദ്രി, പത്മാവതി, സുജാത, പ്രേമലത, പുഷ്പ, ജാനകി, രേവതി, വത്സല എന്നിവരാണ് വിഭവങ്ങൾ തയ്യാറാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374543/edible-leaves-100-dishes-pinarayi-natuvartanam)