---
title: "സിപിഐഎം പ്രതിഷേധ മുന്നറിയിപ്പ്: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി. സുധാകരൻ എംഎൽഎ"
english_title: "G Sudhakaran Skips Alappuzha Event Amid CPI(M) Protest Warning"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374547/g-sudhakaran-skips-alappuzha-event-cpim-protest"
published_at: "2026-07-25T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6479f454361_1000222982.jpg"
keywords: ["G Sudhakaran", "Alappuzha", "CPI(M)"]
---

# സിപിഐഎം പ്രതിഷേധ മുന്നറിയിപ്പ്: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി. സുധാകരൻ എംഎൽഎ

> **Lead Summary:** **ആലപ്പുഴ: **സിപിഐഎം പ്രതിഷേധ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ നഗരസഭയുടെ സ്വീകരണ പരിപാടിയിൽ നിന്ന് ജി. സുധാകരൻ എംഎൽഎ വിട്ടുനിന്നു. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി.

## Article Content

**ആലപ്പുഴ: **സിപിഐഎം പ്രതിഷേധ മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ നഗരസഭയുടെ സ്വീകരണ പരിപാടിയിൽ നിന്ന് ജി. സുധാകരൻ എംഎൽഎ വിട്ടുനിന്നു. സുധാകരൻ ഒഴികെയുള്ള എംഎൽഎമാർ സ്വീകരണം ഏറ്റുവാങ്ങി.

> പൊതുവേദികളിലെ അധിക്ഷേപം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേരത്തെ സുധാകരന് താക്കീത് നൽകിയിരുന്നു. "രാഷ്ട്രീയ വിരോധം തീർക്കേണ്ടത് ഇങ്ങനെയല്ല. സമീപനം മാറ്റിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നമുണ്ടാകും" എന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ മുന്നറിയിപ്പ് നൽകി.

> "ക്ഷമിക്കുന്നതിന് പരിധിയുണ്ട്. ജനങ്ങൾ കൈകാര്യം ചെയ്യും. തുടർച്ചയായി കടന്നാക്രമിച്ചാൽ പ്രതികരിക്കേണ്ടി വരും" എന്നും നാസർ പറഞ്ഞു.

എന്നാൽ സുധാകരനെതിരായ സിപിഐഎം നീക്കം പാർട്ടി പ്രവർത്തകർ പോലും അംഗീകരിക്കില്ലെന്ന് കെ.സി. വേണുഗോപാൽ എംപി പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374547/g-sudhakaran-skips-alappuzha-event-cpim-protest)