---
title: "ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; നീറ്റ് ചോർച്ച കേസിൽ CJPയുടെ സമ്മർദ്ദത്തിന് ഒടുവിൽ കേന്ദ്രം വഴങ്ങി"
english_title: "Dharmendra Pradhan Resigns Amid NEET Row, Bows to CJP Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374553/dharmendra-pradhan-resigns-neet-row-cjp-protest"
published_at: "2026-07-25T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6480b59002a_1000222993.jpg"
keywords: ["Dharmendra Pradhan", "Resignation", "NEET Paper Leak"]
---

# ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; നീറ്റ് ചോർച്ച കേസിൽ CJPയുടെ സമ്മർദ്ദത്തിന് ഒടുവിൽ കേന്ദ്രം വഴങ്ങി

> **Lead Summary:** **ന്യൂഡൽഹി: **നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിക്കത്ത് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിക്ക് കൈമാറി.

## Article Content

**ന്യൂഡൽഹി: **നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിലെ പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. രാജിക്കത്ത് ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രിക്ക് കൈമാറി.

> CJPയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ പ്രധാന ആവശ്യമായിരുന്നു പ്രധാന്റെ രാജി. "പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ല" എന്ന നിലപാടിൽ സമരക്കാർ ഉറച്ചുനിന്നതോടെയാണ് കേന്ദ്ര സർക്കാർ വഴങ്ങിയത്.

രാജിവെക്കേണ്ടതില്ല എന്നായിരുന്നു തുടക്കത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട്. എന്നാൽ പ്രതിഷേധം രൂക്ഷമായതോടെ നിലപാട് മാറ്റേണ്ടിവന്നു. ഇന്ന് CJPയുമായി നടക്കാനിരിക്കുന്ന നാലാംഘട്ട ചർച്ചയ്ക്ക് മണിക്കൂറുകൾക്ക് മുൻപാണ് രാജി പ്രഖ്യാപനം.

നീറ്റ് ക്രമക്കേടിൽ വിദ്യാർഥികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു CJPയുടെ സമരം. പ്രധാന്റെ രാജിയോടെ ഇന്ത്യൻ ജെൻ Z വിപ്ലവത്തിന് വലിയ വിജയം കൈവന്നതായാണ് സമരക്കാരുടെ പ്രതികരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374553/dharmendra-pradhan-resigns-neet-row-cjp-protest)