---
title: "ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി പിതാവ്; അഞ്ചരമണിക്കൂറിന് ശേഷം പൊലീസിന്റെ സഹായത്തോടെ കീഴ്പ്പെടുത്തി"
english_title: "Father threatens to kill six-month-old baby; Five and a half hours later he was subdued with the help of the police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37456/father-threatens-to-kill-six-month-old-baby-five-and-a-half-hours-later-he-was-subdued-with-the-help-of-the-police"
published_at: "2022-04-13T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b4b820bb1_n3768903261649849301501de4ce23c35176127e94a70b2a6343085679fca21f5ad60dcafaf5e0eb4c670b0.jpg"
keywords: []
---

# ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കി പിതാവ്; അഞ്ചരമണിക്കൂറിന് ശേഷം പൊലീസിന്റെ സഹായത്തോടെ കീഴ്പ്പെടുത്തി

> **Lead Summary:** **കോട്ടക്കല്‍**: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പൊലീസും ഫയര്‍ ഫോഴ്സും കീഴ്പ്പെടുത്തി.

## Article Content

**കോട്ടക്കല്‍**: ആറു മാസം പ്രായമുള്ള സ്വന്തം കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വീടിനു മുകള്‍നിലയില്‍ നിലയുറപ്പിച്ച യുവാവിനെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പൊലീസും ഫയര്‍ ഫോഴ്സും കീഴ്പ്പെടുത്തി.

കോട്ടക്കല്‍ ചങ്കുവെട്ടിക്കുണ്ട് വിലങ്ങന്‍ അഫ്സല്‍(28) ആണ് രാവിലെ ഒമ്ബതോടെ കുട്ടിയുമായി വീടിനു മുകളില്‍ കയറിയത്. ഒരു കയ്യില്‍ കുട്ടിയും മറുകയ്യില്‍ രണ്ടു കത്തികളുമായിട്ടായിരുന്നു ആത്മഹത്യ ഭീഷണി.

അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഭാര്യ പിതാവിന് കുട്ടിയെ കെ മാറുകയായിരുന്നു. തൊട്ടുപിന്നാലെ ഒരു മണിയോടെ യുവാവിനെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്നു കീഴടക്കി.

മാനസിക ദൗര്‍ബല്യമുള്ളയാളാണ് യുവാവെന്നു പറയുന്നു. കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഫ്സലിനെ വൈദ്യ പരിശോധനക്ക് ശേഷം വെട്ടത്തെ ആശുപത്രിയിലേക്ക് മാറ്റുവെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37456/father-threatens-to-kill-six-month-old-baby-five-and-a-half-hours-later-he-was-subdued-with-the-help-of-the-police)