---
title: " പേരാവൂരിൽ ക്യാൻസർ രോഗിയായ മുൻ ആശാവർക്കർക്ക് ധനസഹായം കൈമാറി "
english_title: "Rs 7.83 Lakh Aid Handed Over to Cancer Patient and Ex Asha Worker in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374567/peravoor-cancer-patient-asha-worker-financial-aid"
published_at: "2026-07-25T15:29:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64891639b14_1000223013.jpg"
keywords: ["Cancer Patient", "Asha Worker", "Financial Aid"]
---

#  പേരാവൂരിൽ ക്യാൻസർ രോഗിയായ മുൻ ആശാവർക്കർക്ക് ധനസഹായം കൈമാറി 

> **Lead Summary:** **പേരാവൂർ: **ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പേരാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആശാവർക്കറുമായ ഷീബ മണപ്പാട്ടിക്ക് സുമനസ്സുകളുടെ സഹകരണത്തോടെ 7,83,560 രൂപ ധനസഹായം കൈമാറി.

## Article Content

**പേരാവൂർ: **ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പേരാവൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗവും ആശാവർക്കറുമായ ഷീബ മണപ്പാട്ടിക്ക് സുമനസ്സുകളുടെ സഹകരണത്തോടെ 7,83,560 രൂപ ധനസഹായം കൈമാറി.

പുതുശ്ശേരിയിൽ വെച്ച് നടന്ന ചടങ്ങിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ പഞ്ചായത്ത് അംഗം കെ.കെ. അംബുജാക്ഷന് തുകയടങ്ങുന്ന ചെക്ക് കൈമാറി.

ചികിത്സാ സഹായം സ്വരൂപിക്കുന്നതിനായി നാട്ടുകാരും വിവിധ സംഘടനകളും ഒറ്റക്കെട്ടായി പ്രവർത്തിച്ചിരുന്നു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. രജീഷ്, ബി. ഷിജു, പി.വി. വിജയൻ, ദാമോദരൻ, സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374567/peravoor-cancer-patient-asha-worker-financial-aid)