---
title: "കെഎസ്ആര്‍ടിസിക്ക്  വിപണിവിലയില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി"
english_title: "KSRTC"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37457/ksrtc"
published_at: "2022-04-13T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256b65bef745_Screenshot_20220413_170816.jpg"
keywords: []
---

# കെഎസ്ആര്‍ടിസിക്ക്  വിപണിവിലയില്‍ ഇന്ധനം നല്‍കണമെന്ന് ഹൈക്കോടതി

> **Lead Summary:** കൊച്ചി:- റീട്ടെയില്‍ കമ്പനികള്‍ക്കുളള നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് എണ്ണ കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്.

## Article Content

കൊച്ചി:- റീട്ടെയില്‍ കമ്പനികള്‍ക്കുളള നിരക്കില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കാന്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബള്‍ക്ക് യൂസര്‍ എന്ന പേരിലാണ് എണ്ണ കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് അധിക നിരക്ക് ഈടാക്കിയിരുന്നത്.

സാധാരണ നിരക്കിനേക്കാള്‍ ലിറ്ററിന് ഇരുപത് രൂപയിലധികം അധിക നിരക്കിനാണ് കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്ത് കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവുണ്ടായത്.

വില നിശ്ചയിച്ചതില്‍ പ്രഥമദൃഷ്ട്യാ അപാകതയുണ്ടെന്നും കോടതി വിലയിരുത്തി. ആശ്വാസം പകരുന്ന വിധിയാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37457/ksrtc)