---
title: "കണ്ണൂരിൽ പാക്ക് പൗരത്വം മറച്ചുവെച്ച് പാസ്പോർട്ട്; രാജ്യദ്രോഹ കേസ് ആവശ്യപ്പെട്ട് ബിജെപി"
english_title: "BJP Demands Sedition Case Against Kannur Woman Who Hid Pakistan Citizenship for Indian Passport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374574/kannur-pakistan-citizenship-indian-passport-bjp-sedition-case"
published_at: "2026-07-25T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a648f2029143_1000223024.jpg"
keywords: ["Pakistan Citizenship", "Indian Passport", "KK Vinod Kumar"]
---

# കണ്ണൂരിൽ പാക്ക് പൗരത്വം മറച്ചുവെച്ച് പാസ്പോർട്ട്; രാജ്യദ്രോഹ കേസ് ആവശ്യപ്പെട്ട് ബിജെപി

> **Lead Summary:** **കണ്ണൂർ: **പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കണ്ണാടിപ്പറമ്പ് സ്വദേശിയായ യുവതിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.

## Article Content

**കണ്ണൂർ: **പാക്കിസ്ഥാൻ പൗരത്വം മറച്ചുവെച്ച് ഇന്ത്യൻ പാസ്പോർട്ട് നേടിയ കണ്ണാടിപ്പറമ്പ് സ്വദേശിയായ യുവതിക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്ന് ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ ആവശ്യപ്പെട്ടു.

കഴിഞ്ഞ 20 വർഷമായി ഇന്ത്യയിൽ താമസിക്കുന്നവരുടെ മകളാണ് പാക്ക് പൗരത്വം മറച്ചുവെച്ച് പാസ്പോർട്ട് നേടിയത്.

പാസ്പോർട്ട് ലഭിച്ചതിൽ കണ്ണൂർ ജില്ലാ പോലീസിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ടായെന്നും വിനോദ്കുമാർ കുറ്റപ്പെടുത്തി. അനധികൃതമായി ജില്ലയിൽ താമസിക്കാൻ പോലീസിന്റെ ഒത്താശയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

ലോങ്ങ് ടേം വിസയുള്ള 68 പാക്കിസ്ഥാൻ പൗരന്മാർ മാത്രമാണ് കണ്ണൂർ ജില്ലയിലുള്ളതെന്ന് സിറ്റി കമ്മീഷണർ അറിയിച്ചതായി ബിജെപി നേതാവ് പറഞ്ഞു. ഇവർ നേരത്തെ വിസ നേടിയവരാണെന്നും കമ്മീഷണർ വ്യക്തമാക്കി.

ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെ കണ്ണൂരിൽ അനധികൃതമായി പാക്കിസ്ഥാൻ പൗരന്മാർ താമസിക്കുന്നുണ്ടെന്ന് ആരോപിച്ച് 2025 മെയ് 5ന് ജില്ലാ കലക്ടർക്ക് ബിജെപി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ ജൂലൈ 16ന് ജില്ലാ കലക്ടർ നൽകിയ മറുപടിയിലാണ് സിറ്റി കമ്മീഷണറുടെ വിശദീകരണമുള്ളതെന്ന് വിനോദ്കുമാർ ചൂണ്ടിക്കാട്ടി.

അനധികൃതമായി താമസിക്കുന്ന പാക്കിസ്ഥാൻ പൗരന്മാർക്ക് ചെറിയൊരു വിഭാഗം പോലീസുകാർ സംരക്ഷണം നൽകുന്നു എന്നും അദ്ദേഹം ആരോപിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374574/kannur-pakistan-citizenship-indian-passport-bjp-sedition-case)