---
title: "കൊളക്കാട് കാപ്പാട് സ്കൂളിൽ പുതിയ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു"
english_title: "New Children’s Park Inaugurated at St. Sebastian’s School in Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374580/kolakkad-kappad-st-sebastians-school-children-park-inauguration"
published_at: "2026-07-25T16:11:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64930bed6d5_1000223035.jpg"
keywords: ["St Sebastians School", "Children Park", "Kanichar Panchayat"]
---

# കൊളക്കാട് കാപ്പാട് സ്കൂളിൽ പുതിയ ചിൽഡ്രൻസ് പാർക്ക് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കൊളക്കാട്: **കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിൽ പുതുതായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ നിർവഹിച്ചു.

## Article Content

**കൊളക്കാട്: **കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിൽ പുതുതായി നിർമിച്ച ചിൽഡ്രൻസ് പാർക്കിന്റെ ഉദ്ഘാടനം കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ട്രീസ പോൾ നിർവഹിച്ചു.

സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ. ആൽബർട്ട് മാപ്പിളപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ച ലക്ഷ്യമിട്ടാണ് പി.ടി.എ, കോർപറേറ്റ് ഏജൻസി, സ്കൂൾ മാനേജ്മെന്റ് എന്നിവരുടെ സഹായത്തോടെ പാർക്ക് നിർമിച്ചത്.

സ്കൂൾ ഹെഡ്മിസ്ട്രസ് ഡെൽറ്റി ജോസഫ്, പി.ടി.എ പ്രസിഡന്റ് സന്തോഷ് പെരേപ്പാടൻ, സിന്ധു ചിറ്റേരി, ജിസ്ന ടോബിൻ, ജിലു മാണി, ജാൻസി തോമസ്, മാസ്റ്റർ എഡ് വിൻ ജോമി എന്നിവർ സംസാരിച്ചു.

പി.ജെ. ജസ്റ്റിൻ, റീജ തോമസ്, ജോബി മാത്യു, ദീപ്തി കുര്യാക്കോസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374580/kolakkad-kappad-st-sebastians-school-children-park-inauguration)