---
title: "നാല് സംവിധായകർ , നാല് കഥകൾ 'മധുരം ജീവാമൃതബിന്ദു' - മലയാളത്തില്‍ നിന്നും മറ്റൊരു ആന്തോളജി"
english_title: "malayalam anthology movie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3746/malayalam-anthology-movie"
published_at: "2021-10-06T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d420987f7a_movie.jpg"
keywords: []
---

# നാല് സംവിധായകർ , നാല് കഥകൾ 'മധുരം ജീവാമൃതബിന്ദു' - മലയാളത്തില്‍ നിന്നും മറ്റൊരു ആന്തോളജി

> **Lead Summary:** മലയാളത്തില്‍ നിന്നും നാല് സംവിധായകരുടെ കൂട്ടായ്മയിൽ എത്തുന്ന മറ്റൊരു ആന്തോളജി കൂടിയാണ് 'മധുരം ജീവാമൃതബിന്ദു'. സംവിധായകൻ സിദ്ദിഖാണ് ചിത്രം അവതരിപ്പിക്കുന്നത്.

## Article Content

മലയാളത്തില്‍ നിന്നും നാല് സംവിധായകരുടെ കൂട്ടായ്മയിൽ എത്തുന്ന മറ്റൊരു ആന്തോളജി കൂടിയാണ് 'മധുരം ജീവാമൃതബിന്ദു'. സംവിധായകൻ സിദ്ദിഖാണ് ചിത്രം അവതരിപ്പിക്കുന്നത്.

കേരളാ കഫേക്കും അഞ്ചു സുന്ദരികള്‍ക്കും ശേഷം മലയാളത്തില്‍ നിന്നും എത്തുന്ന ആന്തോളജി ചിത്രം കൂടിയാണ് 'മധുരം ജീവാമൃതബിന്ദു'

മണിയറയിലെ അശോകന്‍, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകള്‍ക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയില്‍ ഉള്ളത്.

23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സഹനിര്‍മ്മാണം ആഷിക് ബാവയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3746/malayalam-anthology-movie)