---
title: "കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു"
english_title: "Appoints home manager to women's and children's home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37462/appoints-home-manager-to-womens-and-childrens-home"
published_at: "2022-04-13T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6256be5b2a0c4_images (37).jpeg"
keywords: []
---

# കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു

> **Lead Summary:** **കാസർഗോഡ് : **വനിത ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ള സത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 27ന് രാവിലെ 11.30ന് കാസർകോട് കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

## Article Content

**കാസർഗോഡ് : **വനിത ശിശുവികസന വകുപ്പിന് കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ കാസർകോട് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജറെ നിയമിക്കുന്നു. നിർദിഷ്ട യോഗ്യതയുള്ള സത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഏപ്രിൽ 27ന് രാവിലെ 11.30ന് കാസർകോട് കലക്ടറേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ ഇന്റർവ്യൂവിന് ഹാജരാകണം.

എം എസ് ഡബ്ല്യൂ/ എം എ (സോഷ്യോളജി)/എം എ (സൈക്കോളജി)/ എം എസ് സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. പ്രായം: 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾ സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി സി 20/1652, കൽപന, കുഞ്ചാലുംമൂട്, കരമന പി ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0471 2348666. ഇ മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37462/appoints-home-manager-to-womens-and-childrens-home)