---
title: "വന്യജീവി ആക്രമണം നിയമസഭയിൽ ഉന്നയിച്ച് അഡ്വ സജീവ് ജോസഫ് എംഎൽഎ"
english_title: "Advocate Sajeev Joseph MLA raised the issue of wildlife attack in the Assembly"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3747/advocate-sajeev-joseph-mla-raised-the-issue-of-wildlife-attack-in-the-assembly"
published_at: "2021-10-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d42471630d_PicsArt_10-06-11.57.16.jpg"
keywords: []
---

# വന്യജീവി ആക്രമണം നിയമസഭയിൽ ഉന്നയിച്ച് അഡ്വ സജീവ് ജോസഫ് എംഎൽഎ

> **Lead Summary:**  തിരുവന്തപുരം : വന്യജീവി ആക്രമണം തടയുന്നതിന് കാലാകാലങ്ങളിൽ സ്വീകരിച്ച നടപടികൾക്ക് പോരായ്മകളുണ്ടെന്നും, ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ഒരു വിപുലമായ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു.

## Article Content

 തിരുവന്തപുരം : വന്യജീവി ആക്രമണം തടയുന്നതിന് കാലാകാലങ്ങളിൽ സ്വീകരിച്ച നടപടികൾക്ക് പോരായ്മകളുണ്ടെന്നും, ഈ വിഷയത്തിൽ ശാശ്വത പരിഹാരം കാണുന്നതിന് ഒരു വിപുലമായ കർമ്മ പദ്ധതി തയ്യാറാക്കണമെന്നും അഡ്വ. സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു.

   വന്യജീവി ആക്രമണം തടയുന്നതിന് ജനപ്രതിനിധികളുടെയും പൊതുജനങ്ങളുടെയും അഭിപ്രായം സ്വീകരിച്ചിട്ടുണ്ടെന്നും, ഇതിനെ അടിസ്ഥാനമാക്കി ഒരു വിപുലമായ പദ്ധതി ആവിഷ്ക്കരിക്കുന്നതിനുള്ള റിപ്പോർട്ട് സർക്കാറിൻ്റെ പരിഗണനയിലാണെന്നും വനം -വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3747/advocate-sajeev-joseph-mla-raised-the-issue-of-wildlife-attack-in-the-assembly)