---
title: "ഡൽഹി സമരത്തിലെ പൊലീസ് നടപടി: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാൽ"
english_title: "KC Venugopal Demands PM Apology Over Delhi Protest Police Action, Congress to Protest in Parliament"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374737/kc-venugopal-delhi-protest-police-action-pm-apology"
published_at: "2026-07-26T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65dd93e47cd_1000223235.jpg"
keywords: ["KC Venugopal", "Delhi Protest", "Police Action"]
---

# ഡൽഹി സമരത്തിലെ പൊലീസ് നടപടി: പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് കെ സി വേണുഗോപാൽ

> **Lead Summary:** **ഡൽഹി: **ഡൽഹി വിദ്യാർഥി സമരത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്നും കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.

## Article Content

**ഡൽഹി: **ഡൽഹി വിദ്യാർഥി സമരത്തിൽ പൊലീസ് സ്വീകരിച്ച നടപടിയിൽ പ്രതിഷേധം തുടരുമെന്ന് കോൺഗ്രസ്. പ്രധാനമന്ത്രി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ മറുപടി നൽകണമെന്നും കെ.സി. വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു.

> "തെരുവിലെ കുട്ടികളെ പേപ്പട്ടികളെ തല്ലുന്നതുപോലെ പൊലീസ് തല്ലിച്ചതച്ചു. ഇത്രയും ക്രൂരമായ വിദ്യാർഥി വേട്ട നടന്നിട്ട് അത് തെറ്റായി പോയെന്ന് പറയാനുള്ള ആർജവം പോലും പ്രധാനമന്ത്രി കാണിച്ചില്ല. അൽപ്പമെങ്കിലും ആത്മാർഥതയുണ്ടെങ്കിൽ അദ്ദേഹം മാപ്പ് പറയണം. രാജ്യം അത് ആഗ്രഹിക്കുന്നു" എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു.

> വിദ്യാർഥി സമരം നേരിടാൻ പൊലീസിനൊപ്പം പട്ടാളത്തെയും സിആർപിഎഫിനെയും ഇറക്കിയത് എന്തിനാണെന്നും പെല്ലറ്റ് ഉപയോഗിച്ചത് ആരുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം ചോദിച്ചു. "ഏത് തരത്തിലുള്ള ആയുധങ്ങൾ ഉപയോഗിക്കാൻ പറഞ്ഞു? അമിത് ഷായുടെ നിർദേശമനുസരിച്ചാണോ? ഈ ചോദ്യങ്ങൾക്ക് നാളെ പാർലമെന്റിൽ മറുപടി പറയാൻ ആഭ്യന്തരമന്ത്രി ബാധ്യസ്ഥനാണ്" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഭ്യന്തരവകുപ്പ് എടുത്ത നടപടികളെല്ലാം ശക്തമായി ചോദ്യം ചെയ്യപ്പെടുമെന്നും സർക്കാർ കൃത്യമായ വിശദീകരണം നൽകണമെന്നും കെ.സി പറഞ്ഞു.

> ഇത് ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിന്റെ മാത്രം പോരാട്ടമല്ലെന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി ഇന്ത്യയിലെ വിദ്യാർഥികളും യുവതയും ഒന്നിച്ചുനിന്ന പോരാട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി. "പേപ്പർ ലീക്ക് വിഷയം ഉൾപ്പെടെ രാഹുൽ ഗാന്ധി നിരന്തരം ഉന്നയിക്കുന്നുണ്ട്. സുരക്ഷാ വലയങ്ങൾ മറികടന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം പോലും ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്" എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374737/kc-venugopal-delhi-protest-police-action-pm-apology)