---
title: "തിരുവനന്തപുരത്ത് 73കാരിയായ അമ്മയ്ക്ക് മകന്റെയും മരുമകളുടെയും ക്രൂര മർദനം; വീട്ടിൽ നിന്ന് ഇറക്കിവിട്ടു"
english_title: "73-Year-Old Woman Brutally Assaulted by Son and Daughter-in-Law in Thiruvananthapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374746/thiruvananthapuram-73-year-old-woman-assaulted-son-ottukal"
published_at: "2026-07-26T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a65e7e26c380_1000223252.jpg"
keywords: ["Elderly Abuse", "Domestic Violence", "Bindu Krishna"]
---

# തിരുവനന്തപുരത്ത് 73കാരിയായ അമ്മയ്ക്ക് മകന്റെയും മരുമകളുടെയും ക്രൂര മർദനം; വീട്ടിൽ നിന്ന് ഇറക്കിവിട്ടു

> **Lead Summary:** **തിരുവനന്തപുരം: **ആറ്റുകാലിൽ 73കാരിയായ അമ്മയ്ക്ക് മകന്റെയും മരുമകളുടെയും ക്രൂരമായ മർദനം. ആറ്റുകാൽ സ്വദേശി സരസ്വതി അമ്മയ്ക്കാണ് ദേഹാസകലം മുറിവേറ്റത്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് 8 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. തോളെല്ലിനും പരിക്കുണ്ട്.

## Article Content

**തിരുവനന്തപുരം: **ആറ്റുകാലിൽ 73കാരിയായ അമ്മയ്ക്ക് മകന്റെയും മരുമകളുടെയും ക്രൂരമായ മർദനം. ആറ്റുകാൽ സ്വദേശി സരസ്വതി അമ്മയ്ക്കാണ് ദേഹാസകലം മുറിവേറ്റത്. ചുണ്ട് ഇടിച്ച് പൊട്ടിച്ചതിനെ തുടർന്ന് 8 സ്റ്റിച്ചുകൾ ഇടേണ്ടി വന്നു. തോളെല്ലിനും പരിക്കുണ്ട്.

വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് മകൻ മധു അമ്മയെ മർദിച്ചതും വീട്ടിൽ നിന്ന് ഇറക്കിവിട്ടതുമെന്ന് പരാതിയിൽ പറയുന്നു. അമ്മയുടെ പേരിലുള്ള വസ്തു ഈടാക്കി 5 ലക്ഷം രൂപ ലോൺ എടുത്തത് മകനാണെന്നും ആ തുക കഴിഞ്ഞ 7 വർഷമായി വീട്ടുജോലി ചെയ്ത് താനാണ് അടയ്ക്കുന്നതെന്നും സരസ്വതി അമ്മ പറയുന്നു.

ചുണ്ട് ഇടിച്ച് പൊട്ടിച്ചത് മരുമകൾ ആതിരയാണെന്നും അമ്മ ആരോപിച്ചു. ചൊവ്വാഴ്ച വീട്ടിലെത്തി പ്രശ്നം പറയുന്നതിനിടെയാണ് മർദനം നടന്നത്. നിലവിൽ അയൽവാസിയുടെ വീട്ടിലാണ് സരസ്വതി അമ്മ താമസിക്കുന്നത്.

ആദ്യം ഫോർട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും കുടുംബപ്രശ്നമായി പരിഹരിക്കാനായിരുന്നു നീക്കം. വീട് ഒഴിയണമെന്ന പൊലീസിന്റെ മുന്നറിയിപ്പും മകൻ അവഗണിച്ചു.

സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണ ഇടപെട്ടു. അമ്മയ്ക്ക് ചികിത്സ ഉറപ്പാക്കുമെന്നും അടിയന്തിര നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കേസെടുത്ത് മകനെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374746/thiruvananthapuram-73-year-old-woman-assaulted-son-ottukal)