---
title: "വയോജന ക്ഷേമം: സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍"
english_title: "Young Seniors Foundation Meets Kerala CM to Support Elderly Welfare Initiatives"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374805/young-seniors-foundation-kerala-cm-meet-elderly-welfare-202"
published_at: "2026-07-27T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66cdd9b7316_1000195966.jpg"
keywords: ["Young Seniors Foundation", "VD Satheesan", "Elderly Welfare", "Kerala Govt"]
---

# വയോജന ക്ഷേമം: സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാന്‍ യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍

> **Lead Summary:** **തിരുവനന്തപുരം**: വാര്‍ധക്യത്തെ സ്വീകരിക്കാന്‍ മുതിര്‍ന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 'യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍' പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.

## Article Content

**തിരുവനന്തപുരം**: വാര്‍ധക്യത്തെ സ്വീകരിക്കാന്‍ മുതിര്‍ന്ന പൗരന്മാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന 'യങ് സീനിയേഴ്സ് ഫൗണ്ടേഷന്‍' പ്രതിനിധികള്‍ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി.

ഫൗണ്ടേഷന്‍ പ്രതിനിധി ഡോ. ഫിയാസ് ഹസ്സന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സന്ദര്‍ശിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ വയോജനങ്ങള്‍ക്ക് മാത്രമായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. 

സര്‍ക്കാരിന്റെ പുതിയ നീക്കത്തെ ഫൗണ്ടേഷന്‍ പ്രതിനിധികള്‍ സ്വാഗതം ചെയ്തു. വയോജന ക്ഷേമ മേഖലയില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന എല്ലാ പദ്ധതികള്‍ക്കും പൂര്‍ണ്ണ പിന്തുണ അറിയിച്ചു. പ്രതിനിധികള്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374805/young-seniors-foundation-kerala-cm-meet-elderly-welfare-202)