---
title: "പ്രിയങ്കാഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് വയനാട്ടിലെ വിദ്യാർഥികൾ"
english_title: "Students in Wayanad Greet Priyanka Gandhi MP with Flowers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374831/priyanka-gandhi-wayanad-students-greeting-2026"
published_at: "2026-07-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e62faff95_15a57478-2f53-4e09-8df8-ecaddd151340.jpeg"
keywords: ["Priyanka Gandhi", "Wayanad MP", "NEET Protest", "Mananthavady"]
---

# പ്രിയങ്കാഗാന്ധിക്ക് അഭിവാദ്യമർപ്പിച്ച് വയനാട്ടിലെ വിദ്യാർഥികൾ

> **Lead Summary:** **മാനന്തവാടി: **നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയ വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് വിദ്യാർഥികൾ അഭിവാദ്യമർപ്പിച്ചു.

## Article Content

**മാനന്തവാടി: **നീറ്റ് പേപ്പർ ചോർച്ച വിഷയത്തിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയ വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് വിദ്യാർഥികൾ അഭിവാദ്യമർപ്പിച്ചു.

ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മേപ്പാടിയിലേക്കുള്ള യാത്രാമധ്യേ മാനന്തവാടി എഞ്ചിനിയറിംഗ് കോളജിന് മുന്നിൽ വെച്ചായിരുന്നു സ്വീകരണം. റോസാപ്പൂക്കൾ നൽകിയാണ് വിദ്യാർഥികൾ പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചത്.

കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് മുബാരിഷ് അയ്യാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അസ്ലം ഷേർഖാൻ, ആസിഫ് ഷഹീർ, അഭിന്യ ബിജു, നിയോജക മണ്ഡലം പ്രസിഡന്റ് ആദിൽ മുഹമ്മദ്, ഷിനു ജോൺ, എബി, ജെസ്ബിൻ എന്നിവരും ജില്ലയിലെ വിവിധ കോളജുകളിലെ യൂണിയൻ, യൂണിറ്റ് ഭാരവാഹികളും സ്വീകരണത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374831/priyanka-gandhi-wayanad-students-greeting-2026)