---
title: "ടി. സിദ്ധിഖിന്റെ മന്ത്രിസ്ഥാനം വയനാടിന്റെ വികസനത്തിന് കരുത്താകും: അഡ്വ. ടി.ജെ. ഐസക്"
english_title: "T Siddique's Ministerial Role Will Accelerate Wayanad Development: TJ Isaac"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374835/t-siddique-minister-wayanad-development-tj-isaac-2026"
published_at: "2026-07-27T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66e7e497101_898f0446-1ce0-4aeb-9da4-238f3a240554.jpeg"
keywords: ["T Siddique", "TJ Isaac", "Wayanad", "Kalpetta", "KPCC Samskara Sahithi"]
---

# ടി. സിദ്ധിഖിന്റെ മന്ത്രിസ്ഥാനം വയനാടിന്റെ വികസനത്തിന് കരുത്താകും: അഡ്വ. ടി.ജെ. ഐസക്

> **Lead Summary:** **കൽപ്പറ്റ:** ടി. സിദ്ധിഖിന്റെ മന്ത്രിസ്ഥാനം വയനാടിന്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് ഡിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് പറഞ്ഞു.

## Article Content

**കൽപ്പറ്റ:** ടി. സിദ്ധിഖിന്റെ മന്ത്രിസ്ഥാനം വയനാടിന്റെ വികസനത്തിന് വേഗം കൂട്ടുമെന്ന് ഡിസി പ്രസിഡന്റ് അഡ്വ. ടി.ജെ. ഐസക് പറഞ്ഞു.

കെപിസിസി സംസ്‌കാര സാഹിതി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധിഖിന് നൽകിയ സ്വീകരണവും സാഹിതി സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരിക രംഗത്ത് കെപിസി സംസ്‌കാര സാഹിതിയുടെ പ്രവർത്തനം പുതിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാടിന്റെ സാംസ്‌കാരികവും കാർഷികവുമായ പൈതൃകം കാത്തുസൂക്ഷിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കുമെന്ന് മറുപടി പ്രസംഗത്തിൽ മന്ത്രി ടി. സിദ്ധിഖ് പറഞ്ഞു.

പ്രസിഡന്റ് വന്ദന ഷാജു അധ്യക്ഷത വഹിച്ചു. കെപിസി മെമ്പർ പി.പി.പി. ആലി മുഖ്യ പ്രഭാഷണം നടത്തി. വിവിധ മേഖലകളിലെ കലാപ്രതിഭകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ആദരിച്ചു.

മെമ്പർഷിപ്പ് വിതരണം ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ നിർവഹിച്ചു.

ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സുരേഷ് ബാബു, സാഹിതി ജില്ലാ കൺവീനർ സി.കെ. ജിതേഷ്, നിയോജകമണ്ഡലം കൺവീനർ ടി. സതീഷ് കുമാർ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി, സുന്ദരാജ് എടപ്പെട്ടി, എബ്രഹാം കെ. മാത്യു, കെ. പത്മനാഭൻ, രനീഷ് പി.പി, എൻ. അബ്ദുൾ മജീദ്, ഗിരിജ സതീഷ്, ശ്രീജ ബാബു, കെ. ശശികുമാർ, എ.സി. മാത്യൂസ്, സുജാത മഹാദേവൻ, ഷീജ അരപ്പറ്റ, എം.ജി. ഉണ്ണി, വി.കെ. ഭാസ്കരൻ, ഡോ. സീന തോമസ്, ബിനു മാങ്കൂട്ടത്തിൽ, ജിൻസ് ഫാൻ്റസി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374835/t-siddique-minister-wayanad-development-tj-isaac-2026)