---
title: "കണ്ണൂർ എരിപുരത്ത് ഗ്യാസ് സിലിണ്ടർ ലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്"
english_title: "Accident in Kannur Eripuram: Gas Cylinder Lorry Collides with Container, Driver Injured"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374846/kannur-eripuram-lorry-accident-gas-cylinder-driver-injured-2026"
published_at: "2026-07-27T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66ef5b39e4d_387231eb-b290-4b73-acd8-92317f292df4.jpeg"
keywords: ["Kannur Accident", "Eripuram", "Gas Cylinder Lorry", "Container Lorry"]
---

# കണ്ണൂർ എരിപുരത്ത് ഗ്യാസ് സിലിണ്ടർ ലോറിയും കണ്ടെയ്നറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് പരുക്ക്

> **Lead Summary:** **കണ്ണൂർ**: എരിപുരം പെട്രോൾ പമ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം.

## Article Content

**കണ്ണൂർ**: എരിപുരം പെട്രോൾ പമ്പിന് സമീപം ഗ്യാസ് സിലിണ്ടർ കയറ്റി വന്ന ലോറിയും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം.

ഇന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം.

അപകടത്തിൽ കണ്ടെയ്നർ ലോറിയുടെ ഡ്രൈവർക്ക് പരുക്കേറ്റു.

കാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാ സേന എത്തി കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്.

പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.

ഗ്യാസ് സിലിണ്ടർ ലോറി ആയതിനാൽ അപകട സ്ഥലത്ത് വൻ സുരക്ഷാ ക്രമീകരണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയത്. വലിയ അപകടം ഒഴിവായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374846/kannur-eripuram-lorry-accident-gas-cylinder-driver-injured-2026)