---
title: "ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി അപേക്ഷ"
english_title: "Sabarimala Gold Theft Case: SIT to Seek Custody of PS Prashanth, A Ajikumar Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374860/sabarimala-gold-theft-case-sit-custody-prashanth-ajikumar-2026"
published_at: "2026-07-27T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f8a39d65e_presanth.png"
keywords: ["Sabarimala", "Gold Theft", "PS Prashanth", "A Ajikumar", "Devaswom Board"]
---

# ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ്. പ്രശാന്തിനെയും എ. അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി അപേക്ഷ

> **Lead Summary:** **കൊല്ലം**: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകും.

## Article Content

**കൊല്ലം**: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും ബോർഡ് അംഗം എ. അജികുമാറിനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി ഇന്ന് അപേക്ഷ നൽകും.

കൊല്ലം വിജിലൻസ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.

നിലവിൽ തിരുവനന്തപുരം സ്പെഷൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതിനാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.

ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് എസ്ഐടിയുടെ ഈ നീക്കം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374860/sabarimala-gold-theft-case-sit-custody-prashanth-ajikumar-2026)