---
title: "സിജെപി സമരം; പോലീസ് നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും"
english_title: "CJP Protest Case: Supreme Court to Hear Petitions Against Police Action Today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374862/cjp-protest-supreme-court-hearing-police-action-2026"
published_at: "2026-07-27T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f995ac6c6_supeecourt.jpeg"
keywords: ["CJP Protest", "Supreme Court", "Surya Kant", "Delhi Police"]
---

# സിജെപി സമരം; പോലീസ് നടപടിക്കെതിരായ ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

> **Lead Summary:** **ന്യൂഡൽഹി:** സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

## Article Content

**ന്യൂഡൽഹി:** സിജെപി സമരത്തിനെതിരായ പോലീസ് നടപടികളിൽ ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നിലവിൽ 3 ഹർജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.

ഹർജിയിലെ പ്രധാന ആവശ്യങ്ങൾ

സമരത്തിനെതിരെ അതിക്രമം നടത്തിയ കേന്ദ്രസേനയ്ക്കും ഡൽഹി പോലീസിനും എതിരെ കേസെടുക്കണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം.

> കഴിഞ്ഞ തവണ ഈ ഹർജി കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചപ്പോൾ "കോടതിയുടെ സമയം കളയരുത്" എന്ന ചീഫ് ജസ്റ്റിസിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ കേസുമായി ബന്ധപ്പെട്ട അർഹമായ വിശദാംശങ്ങൾ അഭിഭാഷകൻ ആ സമയത്ത് കോടതിയെ ധരിപ്പിച്ചിരുന്നില്ല എന്ന വിശദീകരണമാണ് പിന്നീട് ചീഫ് ജസ്റ്റിസ് നൽകിയത്.

ഇന്ന് പരിഗണനയ്ക്ക് എത്തുന്ന ഹർജികളിൽ കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങൾ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374862/cjp-protest-supreme-court-hearing-police-action-2026)