---
title: "ലഹരിക്കേസ്: കീർത്തനയ്ക്ക് പിന്നാലെ അധ്യാപിക കാവ്യയെയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്"
english_title: "Vadakara Drug Case: Education Dept Dismisses Teacher Kavya After Keerthana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374892/vadakara-drug-case-teachers-keerthana-kavya-dismissed-education-dept-2026"
published_at: "2026-07-27T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a670a3b63b4b_vadakara.jpeg"
keywords: ["Vadakara", "Drug Case", "Teacher Dismissed", "Kavya", "Keerthana", "Perambra BRC"]
---

# ലഹരിക്കേസ്: കീർത്തനയ്ക്ക് പിന്നാലെ അധ്യാപിക കാവ്യയെയും പുറത്താക്കി വിദ്യാഭ്യാസ വകുപ്പ്

> **Lead Summary:** **വടകര:** കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി.

## Article Content

**വടകര:** കോഴിക്കോട് വടകരയിൽ ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ അധ്യാപികമാർക്ക് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്റെ കടുത്ത നടപടി.

ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിദ്യാർത്ഥികളെ അണിനിരത്തി സൂംബ ഡാൻസ് നടത്തിയ അധ്യാപിക കീർത്തനയെ കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയിരുന്നു.

ഇന്ന് രണ്ടാമത്തെ അധ്യാപികയ്ക്കും പിരിച്ചുവിടൽ. താത്കാലിക അധ്യാപികയായ കൂരാച്ചുണ്ട് സ്വദേശി കാവ്യയെ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി.

പേരാമ്പ്ര ബ്ലോക്ക് റിസോഴ്സ് കേന്ദ്രത്തിലെ അധ്യാപകരാണ് പുറത്താക്കപ്പെട്ട രണ്ടുപേരും.

കേസിൽ മറ്റ് അധ്യാപകർക്കും പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഇവരുമായി ലഹരി ഇടപാട് നടത്തിയ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374892/vadakara-drug-case-teachers-keerthana-kavya-dismissed-education-dept-2026)