---
title: "മലപ്പുറം കുറ്റിപ്പുറം ബസ് അപകടം: അന്വേഷിക്കാൻ പ്രത്യേക സംഘം"
english_title: "Malappuram Kuttippuram Bus Accident: 1 Dead, 39 Injured, Special Team to Probe"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374913/malappuram-kuttippuram-bus-accident-special-team-probe"
published_at: "2026-07-27T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a671a08d2570_1000223351.jpg"
keywords: ["Kuttippuram", "Bus Accident", "Road Accident"]
---

# മലപ്പുറം കുറ്റിപ്പുറം ബസ് അപകടം: അന്വേഷിക്കാൻ പ്രത്യേക സംഘം

> **Lead Summary:** മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും ഉണ്ടാകും.

## Article Content

മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിലെ സ്വകാര്യ ബസ് അപകടം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മോട്ടോർ വാഹന വകുപ്പ്, നാറ്റ്പാക് ഉദ്യോഗസ്ഥരും ഉണ്ടാകും.

ഞായറാഴ്ച രാവിലെ 10.50 ഓടെയാണ് കോഴിക്കോട്-തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ഡിഫെൻഡർ' ലിമിറ്റഡ് സ്റ്റോപ്പ് ബസ് കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവ് മരിക്കുകയും 39 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

ഡ്രൈവറുടെ മൊഴി ഇതുവരെ രേഖപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ അറിയിച്ചു. പ്രാഥമിക പരിശോധന തുടരുകയാണെന്നും ഗതാഗത മന്ത്രി സി.പി. ജോൺ പ്രതികരിച്ചു.

അപകടത്തിൽ മരിച്ച വൈഷ്ണവിന്റെ സംസ്കാരം വീട്ടുവളപ്പിൽ പൂർത്തിയായി. പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ 8 മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അന്തിമോപചാരം അർപ്പിച്ചു.

ദേവസ്വം ബോർഡ് പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് വൈഷ്ണവും സഹോദരൻ വൈശാഖും ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ വൈശാഖിനും പരുക്കേറ്റു. പരുക്കേറ്റ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374913/malappuram-kuttippuram-bus-accident-special-team-probe)