---
title: "ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തിവെച്ചു"
english_title: "Bill to Prevent Question Paper Leak Introduced in Lok Sabha Amid Opposition Protest"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374924/question-paper-leak-bill-lok-sabha-amit-shah-protest"
published_at: "2026-07-27T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6722e6e40fb_1000223373.jpg"
keywords: ["Question Paper Leak", "Lok Sabha", "Education Bill"]
---

# ചോദ്യപേപ്പർ ചോർച്ച തടയാനുള്ള ബിൽ ലോക്സഭയിൽ; പ്രതിപക്ഷ ബഹളത്തിൽ സഭ നിർത്തിവെച്ചു

> **Lead Summary:** ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു.

## Article Content

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ ക്രമക്കേടുകളും തടയുന്നതിനുള്ള നിയമഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു.

ന്യൂഡൽഹിയിലെ പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യത്തിനിടയിലാണ് ബിൽ അവതരിപ്പിച്ചത്. ഈ വിഷയത്തിൽ പ്രതിപക്ഷം സഭയിൽ ബഹളം വെച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും രണ്ട് മണി വരെ നിർത്തിവെച്ചു.

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനുമാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്. നീറ്റ് ഉൾപ്പെടെയുള്ള ദേശീയ തല പരീക്ഷകളിൽ ഉണ്ടായ ചോർച്ചകൾക്ക് പിന്നാലെയാണ് സർക്കാർ നിയമനിർമ്മാണവുമായി മുന്നോട്ട് പോകുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374924/question-paper-leak-bill-lok-sabha-amit-shah-protest)