---
title: "ആസൂത്രണ ബോർഡ് PSC പരീക്ഷാ തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക്, വിശദ അന്വേഷണം വേണമെന്ന് റിപ്പോർട്ട്"
english_title: "PSC Planning Board Exam Scam: Internal Vigilance Report Points to Senior Officials"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/374937/psc-planning-board-exam-scam-internal-vigilance-report"
published_at: "2026-07-27T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a672c117a1db_1000223380.jpg"
keywords: ["Planning Board", "Kerala PSC", "Internal Vigilance"]
---

# ആസൂത്രണ ബോർഡ് PSC പരീക്ഷാ തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥർക്ക് പങ്ക്, വിശദ അന്വേഷണം വേണമെന്ന് റിപ്പോർട്ട്

> **Lead Summary:** **തിരുവനന്തപുരം: **PSC ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

## Article Content

**തിരുവനന്തപുരം: **PSC ആസൂത്രണ ബോർഡിലേക്കുള്ള പരീക്ഷയിലെ ക്രമക്കേടിൽ ഗുരുതര കണ്ടെത്തലുമായി ആഭ്യന്തര വിജിലൻസ് റിപ്പോർട്ട്. പരീക്ഷാ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നു.

SP സിനി എഫ്. ഡെന്നിസിന്റെ നേതൃത്വത്തിൽ നടത്തിയ ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം PSCക്ക് സമർപ്പിച്ചിരുന്നു. ഇന്ന് PSC ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ റിപ്പോർട്ട് വിശദമായി ചർച്ച ചെയ്തു. വിശദമായ അന്വേഷണം വേണമെന്ന ശിപാർശയോടെയാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

ആഭ്യന്തര വിജിലൻസ് റിപ്പോർട്ട് PSC സർക്കാരിന് സമർപ്പിക്കും. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇതിനകം പുരോഗമിക്കുന്നതിനാൽ മറ്റൊരു അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടേക്കില്ല.

IG അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള SITയുടെ അന്വേഷണ റിപ്പോർട്ട് ഇന്ന് കൈമാറുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ അന്വേഷണം പൂർത്തിയാകാത്തതിനാൽ റിപ്പോർട്ട് കൈമാറുന്നത് നീട്ടി. FIR രജിസ്റ്റർ ചെയ്ത് കേസെടുക്കണമെന്ന ശിപാർശയോടെയായിരിക്കും SIT റിപ്പോർട്ട് DGPക്ക് കൈമാറുക.

ഉന്നത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്നാണ് ആഭ്യന്തര വിജിലൻസിനും ക്രൈംബ്രാഞ്ചിനും ഉള്ളത്. FIR രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നതോടെ കൂടുതൽ ശാസ്ത്രീയ പരിശോധനകളും ഉന്നത ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലും ഉണ്ടാകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/374937/psc-planning-board-exam-scam-internal-vigilance-report)