---
title: "നാടൻ കലാപരിശീലന പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications are invited "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37498/applications-are-invited"
published_at: "2022-04-14T07:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62577d6d91e19_images.jpeg"
keywords: []
---

# നാടൻ കലാപരിശീലന പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണപുരം : **കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ തുടങ്ങുന്ന നാടൻ കലാപരിശീലനത്തിന്റെ സമയ ബന്ധിത പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കണ്ണപുരം : **കേരള ഫോക്ലോർ അക്കാദമിയുടെ നേതൃത്വത്തിൽ അക്കാദമി ഉപകേന്ദ്രമായ കണ്ണപുരം കലാഗ്രാമത്തിൽ തുടങ്ങുന്ന നാടൻ കലാപരിശീലനത്തിന്റെ സമയ ബന്ധിത പ്രൊജക്ടിലേക്ക് വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സെന്റർ കോ-ഓർഡിനേറ്റർ കം ക്ലർക്ക്-യോഗ്യത: അംഗീകൃത സർവ്വകലാശാല ബിരുദം/ഇംഗ്ലീഷ് മലയാളം ടൈപ്പിങ്ങിൽ പ്രാവീണ്യം.

സ്വീപ്പർ: മലയാളം എഴുതാനും വായിക്കാനുമുളള അറിവ്.

നാടൻപാട്ട് അധ്യാപകർ: ഫോക്ലോർ അക്കാദമി അവാർഡ് ജേതാക്കൾ, നാട്ടാശാൻമാർ എന്നിവർക്ക് മുൻഗണന, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ നാട്ടാശാൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

കളരിപ്പയറ്റ് അധ്യാപകർ: അംഗീകൃത സർകലാശാലയിൽ നിന്ന് കളരിപ്പയറ്റിലുളള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

തിരുവാതിര അധ്യാപകർ: കേരള സ്‌കൂൾ- ഹയർ സെക്കണ്ടറി കലോത്സവത്തിൽ വിധി കർത്താവായി പങ്കെടുത്തവർ, കേന്ദ്ര-സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ദേശീയ ഫെസ്റ്റിവെലിൽ കേരളത്തെ പ്രതിനിധീകരിച്ച് തിരുവാതിര അവതരിപ്പിച്ചവർ, കേന്ദ്ര സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ സൗത്ത് സോൺ കൾച്ചറൽ സെന്റർ സംഘടിപ്പിച്ച തിരുവാതിര ഫെസ്റ്റിവെലിൽ പങ്കെടുത്തവർ.

ചെണ്ട അധ്യാപകർ: തെയ്യം കലാരൂപം അവതരിപ്പിച്ചു വരുന്ന വിഭാഗത്തിൽപ്പെട്ട അഞ്ച് വർഷത്തിൽ കുറയാതെ തെയ്യത്തിന്/ തിറക്ക് ചെണ്ട അകമ്പടി നൽകി പരിചയമുളളവർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

സെന്റർ കോ-ഓർഡിനേറ്റർ, സ്വീപ്പർ എന്നിവയ്ക്ക് ഉയർന്ന പ്രായപരിധി 36 വയസ്സ്. അധ്യാപർക്ക് പ്രായ പരിധി ബാധകമല്ല.

ആവശ്യമായ രേഖകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ് തെളിക്കുന്ന സർട്ടിഫിക്കറ്റ്, വെളള കടലാസിൽ എഴുതി തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 30നകം സെക്രട്ടറി, കേരള ഫോക്ലോർ അക്കാദമി, ചിറക്കൽ, കണ്ണൂർ-11 എന്ന വിലാസത്തിൽ സമർപ്പിക്കണം. keralafolkloreacademy@gmail.com എന്ന ഇ-മെയിലിലും അപേക്ഷ സമർപ്പിക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37498/applications-are-invited)