---
title: "അക്കൗണ്ടൻ്റ് നിയമനം"
english_title: "Appointment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375022/appointment"
published_at: "2026-07-28T06:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6804db6f050_images_(15).jpeg"
keywords: ["Kannur"]
---

# അക്കൗണ്ടൻ്റ് നിയമനം

> **Lead Summary:** **കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷൻ്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്‌റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സ്‌ഥിര താമസമുള്ളവരും ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും ഔക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 -35 വയസ്സ് പരിധി. (നോട്ടിഫിക്കേഷൻ തീയ്യതി പ്രകാരം) അപേക്ഷാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ്സ് ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രവും ഉൾപ്പെടെ ആഗസ്ത് 10 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ജില്ലാമിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ,ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, കണ്ണൂർ-670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.

## Article Content

**കണ്ണൂർ** : കുടുംബശ്രീ ജില്ലാ മിഷൻ്റെ ഭാഗമായി ഇരിക്കൂർ ബ്ലോക്കിൽ പുതുതായി നടപ്പിലാക്കുന്ന സ്‌റ്റാർട്ടപ്പ് വില്ലേജ് എൻ്റർപ്രണർഷിപ് പ്രോഗ്രാമിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അക്കൗണ്ടൻ്റിനെ ആവശ്യമുണ്ട്. ഇരിക്കൂർ ബ്ലോക്കിലെ എട്ട് ഗ്രാമപഞ്ചായത്തുകളിൽ സ്‌ഥിര താമസമുള്ളവരും ബി കോം, ടാലി സോഫ്റ്റ്വെയർ ഉപയോഗിക്കാനുള്ള കഴിവ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് അടിസ്ഥാന യോഗ്യത. കുടുംബശ്രീ അംഗങ്ങൾക്കും, കുടുംബാംഗങ്ങൾക്കും ഔക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മാത്രമാണ് അവസരം. 18 -35 വയസ്സ് പരിധി. (നോട്ടിഫിക്കേഷൻ തീയ്യതി പ്രകാരം) അപേക്ഷാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സി ഡി എസ്സ് ചെയർപേഴ്‌സൺ, മെമ്പർ സെക്രട്ടറി എന്നിവരുടെ സാക്ഷ്യപത്രവും ഉൾപ്പെടെ ആഗസ്ത് 10 ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് ജില്ലാമിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ,ബി എസ് എൻ എൽ ഭവൻ, മൂന്നാം നില, കണ്ണൂർ-670002 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ: 0497 2702080.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375022/appointment)