---
title: "അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഗസ്റ്റ് ആപ്പ്"
english_title: "Guest app for guest worker registration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37504/guest-app-for-guest-worker-registration"
published_at: "2022-04-14T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257848d48bf5_images (2).jpeg"
keywords: []
---

# അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന് ഗസ്റ്റ് ആപ്പ്

> **Lead Summary:** **കണ്ണൂർ :**അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് കേരള ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.

## Article Content

**കണ്ണൂർ :**അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്‌ട്രേഷന് കേരള ബിൽഡിങ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് വെൽഫെയർ ബോർഡ് വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പിന്റെ സംസ്ഥാന തല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവ്വഹിച്ചു.

അതിഥി തൊഴിലാളികൾക്കുള്ള ഐ ഡി കാർഡ് വിതരണവും മന്ത്രി നിർവ്വഹിച്ചു. ബോർഡിലെ ജില്ലാ എക്‌സിക്യുട്ടീവ് ഓഫീസർമാർക്കും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലിടങ്ങളിലെത്തി അപേക്ഷ സ്വീകരിക്കാവുന്ന സൗകര്യം ആപ്പിലുണ്ട്. മുഴുവൻ അതിഥി തൊഴിലാളികളെയും പദ്ധതിയിൽ അംഗമാക്കുകയാണ് ലക്ഷ്യം. രജിസ്‌ട്രേഷൻ വർദ്ധിപ്പിക്കാൻ ട്രേഡ് യൂണിയൻ ഭാരവാഹികളും സന്നദ്ധ സംഘടകളും ശ്രമിക്കണമെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ വി ശശികുമാർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37504/guest-app-for-guest-worker-registration)