---
title: " ആശ്വാസ് വാടക വീട്: ശിലാസ്ഥാപനം ശനിയാഴ്ച"
english_title: "Ashwas Rental House: Stone Foundation Saturday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37505/ashwas-rental-house-stone-foundation-saturday"
published_at: "2022-04-14T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62578608e48f9_images (3).jpeg"
keywords: []
---

#  ആശ്വാസ് വാടക വീട്: ശിലാസ്ഥാപനം ശനിയാഴ്ച

> **Lead Summary:** **കണ്ണൂർ : **സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്വാസ് വാടക വീട് പദ്ധതിയുടെ കെട്ടിട ശിലാസ്ഥാപനം ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നടക്കു൦. 

## Article Content

**കണ്ണൂർ : **സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആശ്വാസ് വാടക വീട് പദ്ധതിയുടെ കെട്ടിട ശിലാസ്ഥാപനം ഏപ്രിൽ 16 ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പരിയാരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ നടക്കു൦. 

റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് മുഖ്യപ്രഭാഷണം നടത്തും.

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, എം പിമാരായ രാജ്‌മോഹൻ ഉണ്ണിത്താൻ, അഡ്വ. പി സന്തോഷ്‌കുമാർ തുടങ്ങിയവർ സംബന്ധിക്കും. സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കാനാണ് ആശ്വാസ് വാടക വീട് പദ്ധതി നടപ്പാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37505/ashwas-rental-house-stone-foundation-saturday)