---
title: "കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചയ്തു "
english_title: "The Organizing Committee inaugurated the office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37551/the-organizing-committee-inaugurated-the-office"
published_at: "2022-04-14T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257c6811ab96_Picsart_22-04-14_12-29-52-397.jpg"
keywords: []
---

# കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചയ്തു 

> **Lead Summary:** കണ്ണൂർ:- കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാർ ഉദ്ഘാടനം ചെയ്തു .

## Article Content

കണ്ണൂർ:- കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ പ്രഥമ ജില്ലാ സമ്മേളന സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നടന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ രത്നകുമാർ ഉദ്ഘാടനം ചെയ്തു .

സ്വാഗത സംഘം ചെയർമാൻ ശോഭൻ ബാബു അധ്യക്ഷത വഹിച്ചു.മെയ് 12ന് മാങ്ങാട് ലെക്സോട്ടിക്ക കൺവെൻഷൻ സെൻ്ററിലാണ് ജില്ലാ സമ്മേളനം നടക്കുക.

സമ്മേളനത്തിൻ്റെ ഭാഗമായി യൂണിറ്റ് സമ്മേളനങ്ങൾ, ലഹരി വിരുദ്ധ സെമിനാറുകൾ, ജില്ലാതല ഫുട്ബോൾ, ക്രിക്കറ്റ് ടൂർണമെൻ്റുകൾ, സബ് ഡിവിഷൻ തല ഫുട്ബോൾ ടൂർണമെൻ്റ്, ഷട്ടിൽ ടൂർണമെൻ്റ്, വനിതാ സംഗമം, കുട്ടികളുടെ ക്യാംപ് എന്നിവ നടക്കും.

സംഘാടക സമിതി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി ദിനേശ്, എൻ.പി കൃഷ്ണൻ, കെ.പ്രദീപൻ, ടി.ജയേഷ്, എം.കെ സാഹിദ, കൊപ്രിയേഷ്, കെ.വി സജീവൻ എന്നിവർ സംസാരിച്ചു.

സ്വാഗത സംഘം കൺവീനർ കെ.സി രതീഷ് സ്വാഗതവും ജോ. കൺവീനർ കെ.സജീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37551/the-organizing-committee-inaugurated-the-office)