---
title: "യൂത്ത് ഫെസ്റ്റ് 2026: കണ്ണൂരിൽ മാരത്തണും ക്വിസും, എച്ച്.ഐ.വി അവബോധം"
english_title: "Youth Fest 2026 Kannur: Marathon and HIV-AIDS Quiz for Students"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375674/youth-fest-2026-kannur-marathon-hiv-awareness-quiz"
published_at: "2026-07-31T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2b11b0a88_1000203696.jpg"
keywords: ["Youth Fest 2026", "Kannur", "HIV AIDS Awareness", "Marathon", "Quiz", "TO Mohanan"]
---

# യൂത്ത് ഫെസ്റ്റ് 2026: കണ്ണൂരിൽ മാരത്തണും ക്വിസും, എച്ച്.ഐ.വി അവബോധം

> **Lead Summary:** **കണ്ണൂർ**: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി മാരത്തണും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തൺ ടി.ഒ മോഹനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കണ്ണൂർ**: അന്താരാഷ്ട്ര യുവജനദിനത്തോടനുബന്ധിച്ച് എച്ച്.ഐ.വി/എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ യൂത്ത് ഫെസ്റ്റ് 2026 ന്റെ ഭാഗമായി മാരത്തണും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് കോമ്പൗണ്ടിൽ നിന്ന് ആരംഭിച്ച മാരത്തൺ ടി.ഒ മോഹനൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

പുരുഷ വിഭാഗത്തിൽ പി. അശ്വിൻ - പിണറായി ഗവ. ഐടിഐ, ദേവനന്ദ് - ചെമ്പിലോട് എച്ച്എസ്എസ്,  കെ. റോഹൻ - മാട്ടൂൽ ഗവ. എച്ച്എസ്എസ് വനിതാ വിഭാഗത്തിൽ ആർ.കെ ദേവാംഗന - കണ്ണൂർ എസ്.എൻ കോളേജ്, ഗോപിക ബിജു - പഴയങ്ങാടി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട്, ടി. നയന - പഴയങ്ങാടി വാദിഹുദ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവർ വിജയിച്ചു. എച്ച്.ഐ.വി/എയ്ഡ്സ് ക്വിസ് വിജയികളായി  ദേവിക പ്രകാശ്, രുദ്ര പ്രിയ - കല്യാശേരി കെ.പി.ആർ. ജി.ജി.എച്ച്.എസ്.എസ്, അമൃത, കല്യാണി - അഴീക്കോട് ഗവ. എച്ച്എസ്എസ്, റാഫിയ എ.ടി.പി, ദിയ ഫാത്തിമ - പാപ്പിനിശ്ശേരി ഇ.എം.എസ്. ജി.എച്ച്.എസ്.എസ് എന്നിവരും വിജയിച്ചു.

ഡോ. ശ്വേത, ഡോ. ഷാക്കിർ എന്നിവർ ക്വിസ് നിയന്ത്രിച്ചു. ഒന്നാം സ്ഥാനത്തിന് 5000 രൂപ, രണ്ടാമതിന് 4000 രൂപ, മൂന്നാമതിന് 3000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ജില്ലാ ടി.ബി & എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. രശ്മി മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യ ദൗത്യം, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസ്, കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, എൻ.എസ്.എസ് കണ്ണൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവേക് ആർ കുമാർ, ഡോ. രശ്മി മാത്യു, വി.എ ഷബീർ, ടി. സുധീഷ്, ഉമേശൻ എം.കെ, സിന്ധു പടോളി, ഡോ. മഞ്ജു ആർ നാഥ്, കെ.പി ഷമീമ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375674/youth-fest-2026-kannur-marathon-hiv-awareness-quiz)