---
title: "അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ നിയമനം "
english_title: "appoinment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375677/appoinment"
published_at: "2026-07-31T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c2ecca51a5_download.jpeg"
keywords: ["kannur"]
---

# അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ നിയമനം 

> **Lead Summary:** **കണ്ണൂർ:** കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഇ.എസ്.ഐ ആശുപത്രി/ഡിസ്പെൻസറികളിലേക്ക് അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് (സായ് ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ടെമ്പിൽ റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം, കോഴിക്കോട്) ആഗസ്ത് 14 ന് രാവിലെ 11 മണി മുതൽ 3 മണി വരെ ഡോക്ടർമാരുടെ ഇൻറർവ്യൂ നടത്തും.

## Article Content

**കണ്ണൂർ:** കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിലെ ഇ.എസ്.ഐ ആശുപത്രി/ഡിസ്പെൻസറികളിലേക്ക് അസ്സിസ്റ്റൻറ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഇൻഷുറൻസ് മെഡിക്കൽ സർവീസസ് ഉത്തരമേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വച്ച് (സായ് ബിൽഡിംഗ്, എരഞ്ഞിക്കൽ ഭഗവതി ടെമ്പിൽ റോഡ്, മാങ്കാവ് പെട്രോൾ പമ്പിന് സമീപം, കോഴിക്കോട്) ആഗസ്ത് 14 ന് രാവിലെ 11 മണി മുതൽ 3 മണി വരെ ഡോക്ടർമാരുടെ ഇൻറർവ്യൂ നടത്തും.

ജനന തീയ്യതി, വിദ്യാഭ്യാസ യോഗ്യത, ടി സി എം സി രജിസ്ട്രേഷൻ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്‌, സമുദായ സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം നേരിട്ട് എത്തണം. ഫോൺ: 0495 2322339.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375677/appoinment)