---
title: "വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന"
english_title: "Huge increase in vehicle registration renewal rates"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3757/huge-increase-in-vehicle-registration-renewal-rates"
published_at: "2021-10-06T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d4bcec83ec_PicsArt_10-06-12.40.09.jpg"
keywords: []
---

# വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന

> **Lead Summary:** ന്യൂഡൽഹി: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല. ബസുകൾക്ക് നിലവിലുള്ള രജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷൻ ഫീസിൽ വർധനയുണ്ടാകും. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.

## Article Content

ന്യൂഡൽഹി: വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കാനുള്ള നിരക്കുകളിൽ വൻ വർധന. ഇതു സംബന്ധിച്ച വിജ്ഞാപനം ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചു. വാഹനം പൊളിക്കൽ നയം നടപ്പാക്കുന്നതിന്റെ ഭാഗമാണിത്. വാഹനം പൊളിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ പുതിയ വാഹനത്തിന് രജിസ്ട്രേഷൻ ഫീസ് ഉണ്ടാകില്ല. ബസുകൾക്ക് നിലവിലുള്ള രജിസ്ട്രേഷൻ ഫീസിന്റെ പന്ത്രണ്ടര ഇരട്ടിയും കാറുകൾക്ക് എട്ടിരട്ടിയോളവും റീ രജിസ്ട്രേഷൻ ഫീസിൽ വർധനയുണ്ടാകും. അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ നിലവിൽ വരും.

ഇതുവരെ പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസിന്റെ പകുതിയായിരുന്നു പുതുക്കാനുള്ള ഫീസ്. രജിസ്ട്രേഷൻ പുതുക്കാൻ വൈകിയാൽ മോട്ടർ സൈക്കിളിന് പ്രതിമാസം 300 രൂപയും മറ്റ് നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 500 രൂപയും പിഴയുണ്ടാകും. പുതിയ ആർസി സ്മാർട് കാർഡ് രൂപത്തിലാക്കണമെങ്കിൽ 200 രൂപ ഫീസും നൽകണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാൻ വൈകിയാൽ പ്രതിദിനം 50 രൂപവീതം പിഴയുണ്ടാകും. ഇതു സംബന്ധിച്ച് മാർച്ചിൽ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പൊതുജനാഭിപ്രായപ്രകാരമുള്ള ഭേദഗതികൾ കൂടി വരുത്തിയാണ് പുതിയ വിജ്ഞാപനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3757/huge-increase-in-vehicle-registration-renewal-rates)