---
title: "വിഷു വന്നെത്തി, വ്യാപാര മേഖലയിൽ തിരക്കേറുന്നു"
english_title: "Vishu came"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37578/vishu-came"
published_at: "2022-04-14T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257e6761b9d1_Screenshot_20220414_144511.jpg"
keywords: []
---

# വിഷു വന്നെത്തി, വ്യാപാര മേഖലയിൽ തിരക്കേറുന്നു

> **Lead Summary:**  ശ്രീകണ്ഠാപുരം: വിഷു വന്നെത്തി വ്യാപാര മേഖലയിൽ വൻ തിരക്കേറുന്നു. ശ്രീകണ്ഠാപുരം ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വൻതിരക്കാണ്.

## Article Content

 ശ്രീകണ്ഠാപുരം: വിഷു വന്നെത്തി വ്യാപാര മേഖലയിൽ വൻ തിരക്കേറുന്നു. ശ്രീകണ്ഠാപുരം ടൗണിൽ പ്രവർത്തിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റിൽ വൻതിരക്കാണ്.

വിഷു,ഈസ്റ്റർ വിപണി സജീവം ആയതിനെ തുടർന്നാണ് തിരക്ക് അനുഭവപ്പെടുന്നത്. മലയോരത്തെ പ്രധാന ടൗണായ ശ്രീകണ്ഠാപുരത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ നീണ്ട ക്യൂവാണ് സാധനങ്ങൾ വാങ്ങിക്കാൻ ഉള്ളത്.

പഞ്ചസാര 22 രൂപ, വെളിച്ചെണ്ണ അര ലിറ്റർ 46 രൂപ, ചെറുപയർ ഉഴുന്ന്,തുവരപ്പരിപ്പ്,കടല,അരി എന്നിവ സബ്സിഡി നിരക്കിൽ ലഭ്യമായതുകൊണ്ടാണ് സപ്ലൈകോയിൽ വൻ തിരക്ക് അനുഭവപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37578/vishu-came)