---
title: "കണ്ണൂർ റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ചു വീണ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ച് മൃഗ സ്നേഹികൾ"
english_title: "Animal lovers save monkey life"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37585/animal-lovers-save-monkey-life"
published_at: "2022-04-14T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257ec32dc6f6_Picsart_22-04-14_15-10-26-070.jpg"
keywords: []
---

# കണ്ണൂർ റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ചു വീണ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ച് മൃഗ സ്നേഹികൾ

> **Lead Summary:** കണ്ണൂർ: റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ചു വീണ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ച് മൃഗ സ്നേഹികൾ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ളാറ്റ്ഫോമിലെ ഹൈടെൻഷൻ ലൈനിൽ നിന്നാണ് അതിൻമേൽ കയറി കളിക്കുകയായിരുന്ന കുരങ്ങിന് ഷോക്കേറ്റത്.

## Article Content

കണ്ണൂർ: റെയിൽവേ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കടിച്ചു വീണ കുരങ്ങിൻ്റെ ജീവൻ രക്ഷിച്ച് മൃഗ സ്നേഹികൾ കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലെ മൂന്നാം നമ്പർ പ്ളാറ്റ്ഫോമിലെ ഹൈടെൻഷൻ ലൈനിൽ നിന്നാണ് അതിൻമേൽ കയറി കളിക്കുകയായിരുന്ന കുരങ്ങിന് ഷോക്കേറ്റത്.

തെറിച്ചു താഴേക്ക് വീണ കുരങ്ങിൻ്റെ ജീവൻ രക്ഷപ്പെട്ടുവെങ്കിലും നെഞ്ചിൻ ഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിരുന്നു.ഇതിനെ തുടർന്ന് കഴിഞ്ഞ അഞ്ചു ദിവസമായി കുരങ്ങ് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഒരു മരത്തിൽ കഴിയുകായിരുന്നു' ഈ വിവരമറിഞ്ഞ പ്രസാദ് ഫാൻസ് അസോസിയേഷൻ പ്രവർത്തകർ ഫോറസ്റ്റ് റസ്ക്യു ഫോഴ്സ് അംഗമായ മനോജ് കാമ്പനാട്ട് മാധവനെ വിവരമറിയിക്കുകയും ഇവരുടെ സഹായത്തോടെ ഇന്ന് രാവിലെ കുരങ്ങിനെ പിടികൂടി കണ്ണുർ മൃഗാശുപത്രിയിലെത്തിക്കുകയായിരുന്നു.

വെറ്റിനറി സർജ് ഡോ.ഷെറിൻ സാം രംഗിൻ്റെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ വിദഗ്ദ്ധ ചികിത്സയിലുടെയാണ് കുരങ്ങനെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്.ഷൈജിത്ത് പുതിയ പുരയിൽ കെ.രഞ്ചിത്ത് കുമാർ നിഖിലേഷ് മാണിക്കോത്ത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഏകദേശം അഞ്ചു വയസുള്ള ആൺ കുരങ്ങിനെ പരുക്ക് ഭേദമായാൽ അതിൻ്റെ ആവാസവ്യവസ്ഥയിലേക്ക് തന്നെ തുറന്നു വിടുമെന്ന് മനോജ് കാമ്പനാട് മാധവൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37585/animal-lovers-save-monkey-life)