---
title: "തലശ്ശേരിയിൽ രാമായണ തത്വ വിചാരം ഞായറാഴ്ച; ഡോ. വിഷ്ണു സോമയാജി ഉദ്ഘാടനം ചെയ്യും"
english_title: "Ramayana Tatva Vicharam in Thalassery on August 2"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375889/ramayana-tatva-vicharam-in-thalassery-on-august-2"
published_at: "2026-08-01T10:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d78cbc1079_ramayanam.jpeg"
keywords: ["Thalassery", "Ramayana", "Tatva Vicharam", "Kerala Adhyatmika Prabhashaka Samithi"]
---

# തലശ്ശേരിയിൽ രാമായണ തത്വ വിചാരം ഞായറാഴ്ച; ഡോ. വിഷ്ണു സോമയാജി ഉദ്ഘാടനം ചെയ്യും

> **Lead Summary:** **തലശ്ശേരി**: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ തത്വ വിചാരം ആഗസ്റ്റ് 2 ന് ഞായറാഴ്ച ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ നടക്കും. ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷണ വിഷയങ്ങൾ: ആദികാവ്യത്തിലെ കച്ചിത് സർഗ്ഗം ,ലക്ഷ്മണോപദേശം പ്രായോഗിക ജീവിതത്തിൽ, ആദികവിയുടെ ആദർശ പുരുഷൻ, രാമ സൃഷ്ടിയിൽ യോഗവാസിഷ്ഠത്തിന്റെ സ്വാധീനം

## Article Content

**തലശ്ശേരി**: കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതിയുടെ ആഭിമുഖ്യത്തിൽ രാമായണ തത്വ വിചാരം ആഗസ്റ്റ് 2 ന് ഞായറാഴ്ച ബ്രണ്ണൻ സ്കൂൾ അങ്കണത്തിൽ നടക്കും. ഡോ. കൊമ്പങ്കുളം വിഷ്ണു സോമയാജി പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഭാഷണ വിഷയങ്ങൾ: ആദികാവ്യത്തിലെ കച്ചിത് സർഗ്ഗം ,ലക്ഷ്മണോപദേശം പ്രായോഗിക ജീവിതത്തിൽ, ആദികവിയുടെ ആദർശ പുരുഷൻ, രാമ സൃഷ്ടിയിൽ യോഗവാസിഷ്ഠത്തിന്റെ സ്വാധീനം

സ്വാമിനി ശബരി ചിൻമയി എറണാകുളം, ശബരിമല മുൻ മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി, പ്രമോദ് ഐക്കരപ്പടി മലപ്പുറം, എ. പ്രേമൻ മുഴുപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം എന്നിവർ പങ്കെടുക്കും. കേരള ആദ്ധ്യാത്മിക പ്രഭാഷകസമിതി ജനറൽ സിക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ അദ്ധ്യക്ഷത വഹിക്കും. പ്രകാശൻ മേലൂർ, വികാസ് നാരോൺ, അനിൽ തിരുവങ്ങാട് എന്നിവർ നേതൃത്വം നൽകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375889/ramayana-tatva-vicharam-in-thalassery-on-august-2)