---
title: "വിഷുക്കണിയൊരുക്കാൻ കണ്ണനെ തേടി കണ്ണൂർ"
english_title: "Kannan was sought to prepare Vishukani"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37589/kannan-was-sought-to-prepare-vishukani"
published_at: "2022-04-14T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257f0f913aa0_Picsart_22-04-14_15-30-40-161.jpg"
keywords: []
---

# വിഷുക്കണിയൊരുക്കാൻ കണ്ണനെ തേടി കണ്ണൂർ

> **Lead Summary:**  കണ്ണൂർ: കണ്ണൻ്റെ ഊരാണ് കണ്ണൂരെന്നാണ് ഐതിഹ്യം. അതു കൊണ്ടു തന്നെ ഓണം പോലെ തന്നെ വിഷുവും കണ്ണുരുകാരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

## Article Content

 കണ്ണൂർ: കണ്ണൻ്റെ ഊരാണ് കണ്ണൂരെന്നാണ് ഐതിഹ്യം. അതു കൊണ്ടു തന്നെ ഓണം പോലെ തന്നെ വിഷുവും കണ്ണുരുകാരുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്.

വിഷുക്കണിയൊരുക്കുന്നതിൽ പ്രധാനമാണ് ശ്രീകൃഷ്ണ വിഗ്രഹം കഴിഞ്ഞ രണ്ടു വർഷക്കാലം കൊവിഡ് മഹാമാരിയിൽ നിറം മങ്ങിപ്പോയ വിഷു വിപണി രോഗഭീതി അകന്നതോടെ കൂടുതൽ സജീവമായിരിക്കുകയാണ് ഇപ്പോൾ. 

വിഷുക്കണിയൊരുക്കുന്നതിനുള്ള തിരക്കിലാണ് ഓരോരുത്തരും ഇതിനായി ശ്രീകൃഷ്ണ വിഗ്രഹം തേടിയെത്തുന്നവരും കുറവല്ല. തെരുവോരത്ത് ഉത്തരേന്ത്യൻ നാടോടി കുടുംബങ്ങൾ വിൽക്കുന്ന പ്ളാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും കുറെക്കാലം ഈടു നിൽക്കുന്ന ഫൈബർ -വെങ്കല വിഗ്രഹങ്ങൾക്കും ഡിമാൻഡ് കുറവല്ല.

വില അൽപ്പം കൂടുതലാണെങ്കിലും പൊട്ടാതെ നിറം മങ്ങാതെ എത്ര കാലം വേണമെങ്കിലും സൂക്ഷിക്കാമെന്നതാണ് ഇതിൻ്റെ പ്രത്യേകത. കണ്ണുർ നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ കടകളിൽ ഇത്തരം വിഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്.

200 മുതൽ 9000 രൂപ വരെ വിലയുണ്ട് ഇത്തരം വിഗ്രഹങ്ങൾക്ക് ഫൈബർ കൊണ്ടു നിർമ്മിച്ച ശ്രീകൃഷ്ണ വിഗ്രഹത്തിന് ഇക്കുറി ഡിമാൻഡ് കൂടുതലാണെന്ന് .നേരത്തെ പേപ്പർ പൾപ്പിലായിരുന്നു കൃഷ്ണ വിഗ്രഹങ്ങൾ നിർമ്മിച്ചു കൊടുത്തിരുന്നത്.

എന്നാൽ വേഗം ഉടഞ്ഞുപോകുന്നതിനാൽ പൾപ്പ് വിഗ്രഹങ്ങൾക്ക് ആവശ്യക്കാർ ഇപ്പോൾ കുറവാണെന്നാണ് വ്യാപാരികൾ പറയുന്നത്. തൃശൂരിൽ നിന്നാണ് ഫൈബർ വിഗ്രഹങ്ങൾ കൂടുതലെത്തുന്നത്.

വെങ്കല പ്രതിമകളും വിൽപ്പനയ്ക്കെത്തുന്നുണ്ടെങ്കിലും വില വളരെ കൂടുതലാണ്. കാർ മുകിൽ വർണ്ണനായ ശ്രീ കൃഷ്ണൻ ഓsക്കുഴലുതുന്ന വിഗ്രഹങ്ങളുടെ നീണ്ട നിര തന്നെ പല കടകളിലുമുണ്ട്.ഇതു മനോഹരമായ വിഷു കാഴ്ച്ചയാണ് ഒരുക്കുന്നത്.

സ്ത്രീകളാണ് ശ്രീകൃഷ്ണ വിഗ്രഹം വാങ്ങാനെത്തുന്നവരിൽ കുടുതൽ വിഷുക്കണി ഒരുക്കുന്ന വീട്ടമ്മമാരുടെ നല്ല തിരക്കാണ് ശ്രീകൃഷ്ണ വിഗ്രഹം വിൽക്കുന്ന കണ്ണുർ നഗരത്തിലെ കടകളിൽ അനുഭവപ്പെടുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37589/kannan-was-sought-to-prepare-vishukani)