---
title: "ശാന്തി ഭവന്‍ അഗതി മന്ദിരം ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍"
english_title: "Shanthi Bhavan Owner Brother Mathew Albin Arrested in Sexual Harassment Case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375894/shanthi-bhavan-owner-brother-mathew-albin-arrested-in-sexual-harassment-case"
published_at: "2026-08-01T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7991134d0_download_(53).jpeg"
keywords: []
---

# ശാന്തി ഭവന്‍ അഗതി മന്ദിരം ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

> **Lead Summary:** **ആലപ്പുഴ**: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതിയിൽ ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്രയിലെ ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

## Article Content

**ആലപ്പുഴ**: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാതിക്രമ പരാതിയിൽ ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു. പുന്നപ്രയിലെ ശാന്തി ഭവന്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരി.

മൂന്ന് മാസം മുമ്പാണ് കഞ്ഞിപ്പാടം സ്വദേശിനിയായ യുവതി ഇവിടെ ജോലിക്ക് ചേർന്നത്. ലൈംഗിക ചുവയോടെ സംസാരിക്കുകയും സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി പരാതിയിൽ പറഞ്ഞു. മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളും ഫോൺ കോൾ റെക്കോർഡും യുവതി പുറത്തുവിട്ടിരുന്നു.

പരാതി ഉന്നയിച്ചതിന് പിന്നാലെ മാനേജരെ പുറത്താക്കുകയും തനിക്കെതിരെ മോഷണക്കുറ്റം ആരോപിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. പോലീസിൽ പരാതി നൽകാതിരിക്കാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്നും പറയുന്നു. പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്ന ഫോൺ സംഭാഷണവും പുറത്തുവന്നു.

അഞ്ചുപേരെ കൊല്ലാനുണ്ടെന്നും ആദ്യം മുൻ മാനേജർ ശരത്തിനെ കൊല്ലുമെന്നും ജാമ്യം കിട്ടിയാൽ പരാതിക്കാരിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുമെന്നും സംഭാഷണത്തിൽ മാത്യു ആല്‍ബിന്‍ പറയുന്നുണ്ട്. കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് മാത്യു ആല്‍ബിന്‍.

> "ഇറച്ചി ആല്‍ബിന്‍" എന്ന പേരിൽ അറിയപ്പെട്ടിരുന്നു. ജയിൽ മോചിതനായ ശേഷം ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായാണ് അഗതി മന്ദിരം തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375894/shanthi-bhavan-owner-brother-mathew-albin-arrested-in-sexual-harassment-case)