---
title: "വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറഞ്ഞു; 200 രൂപയിലേറെ ഇളവ്"
english_title: "Commercial LPG Cylinder Price Cut by Over Rs 200 Across India"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375895/commercial-lpg-cylinder-price-cut-india-august-2026"
published_at: "2026-08-01T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d7a17e7364_download_(29).jpeg"
keywords: ["LPG Price", "Commercial LPG", "Cylinder Rate", "Delhi", "Kolkata", "Hotel"]
---

# വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറഞ്ഞു; 200 രൂപയിലേറെ ഇളവ്

> **Lead Summary:** **ന്യൂഡൽഹി**: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപയിലേറെയാണ് ഇത്തവണ കുറച്ചത്. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.

## Article Content

**ന്യൂഡൽഹി**: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപയിലേറെയാണ് ഇത്തവണ കുറച്ചത്. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.

ഇതോടെ ഡൽഹിയിൽ വാണിജ്യ എൽപിജി സിലിണ്ടറിന്റെ പുതിയ വില 2728 രൂപയായി. കൊൽക്കത്തയിൽ 2872 രൂപയാണ് നിരക്ക്. വിലക്കുറവ് ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾക്ക് വലിയ ആശ്വാസമാകും.

തുടർച്ചയായ രണ്ടാംതവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില കുറയ്ക്കുന്നത്. കഴിഞ്ഞമാസവും 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് വില കുറച്ചിരുന്നു. എന്നാൽ ഗാർഹിക ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375895/commercial-lpg-cylinder-price-cut-india-august-2026)