---
title: "ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക്"
english_title: "Nipah Patient in Kozhikode Recovers After 1.5 Months, To Be Discharged Soon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375914/kozhikode-nipah-patient-recovers-discharged-soon"
published_at: "2026-08-01T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d886e7076d_niii.jpeg"
keywords: ["Kozhikode", "Nipah", "Faroke", "Medical College", "NIV Pune", "Recovery"]
---

# ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷം നിപ ബാധിതൻ സാധാരണ ജീവിതത്തിലേക്ക്

> **Lead Summary:** **കോഴിക്കോട്**: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 43 കാരൻ സാധാരണ ജീവിതത്തിലേക്ക്. ഫറോക്ക് സ്വദേശിയായ ഇദ്ദേഹത്തെ അടുത്ത ദിവസം ആശുപത്രി വിട്ടേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

## Article Content

**കോഴിക്കോട്**: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട 43 കാരൻ സാധാരണ ജീവിതത്തിലേക്ക്. ഫറോക്ക് സ്വദേശിയായ ഇദ്ദേഹത്തെ അടുത്ത ദിവസം ആശുപത്രി വിട്ടേക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

ഒന്നരമാസത്തോളമാണ് ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം 11 നാണ് ഫറോക്ക് സ്വദേശിയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനയിലെ എൻ.ഐ.വിയിലും നടത്തിയ പരിശോധനാ ഫലങ്ങൾ പോസിറ്റീവ് ആയതിനെ തുടർന്നാണ് ജൂൺ 11 ന് രാമനാട്ടുകര സ്വദേശിയായ 43 വയസുകാരന് നിപ സ്ഥിരീകരിച്ചത്. നീണ്ട ചികിത്സയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചത് ആരോഗ്യ പ്രവർത്തകർക്കും നാട്ടുകാർക്കും ആശ്വാസമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375914/kozhikode-nipah-patient-recovers-discharged-soon)