---
title: "കേളകത്ത് ഊരിനൊരു കാവൽ ജനകീയ കൂട്ടായ്മ 24 ന്"
english_title: "Kelakam orinorukaval"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37596/kelakam-orinorukaval"
published_at: "2022-04-14T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257fc01bbbd7_Picsart_22-04-14_16-17-33-047.jpg"
keywords: []
---

# കേളകത്ത് ഊരിനൊരു കാവൽ ജനകീയ കൂട്ടായ്മ 24 ന്

> **Lead Summary:** കേളകം : കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം 2022 മെയ് 12ന് മാങ്ങാട് കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പേരാവൂർ സബ് ഡിവിഷൻ മേഖലയിലെ ആദിവാസി കോളനികളിൽ ആരോഗ്യകരമായ സാമൂഹ്യജീവിതം ലക്ഷ്യമാക്കി ലഹരിവിരുദ്ധ പ്രചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

## Article Content

കേളകം : കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സമ്മേളനം 2022 മെയ് 12ന് മാങ്ങാട് കൺവെൻഷൻ സെന്ററിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പേരാവൂർ സബ് ഡിവിഷൻ മേഖലയിലെ ആദിവാസി കോളനികളിൽ ആരോഗ്യകരമായ സാമൂഹ്യജീവിതം ലക്ഷ്യമാക്കി ലഹരിവിരുദ്ധ പ്രചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കും.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മദ്യം മയക്കുമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പും ജാഗ്രത നിർദേശങ്ങളുമായി കേരള പോലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേളകത്ത് ജനകീയകൂട്ടായ്മ ഊരിനൊരു കാവൽ എന്ന പേരിലാണ് നടത്തുക.

ഏപ്രിൽ 24 ഞായറാഴ്ച രണ്ടുമണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയുടെ വിജയത്തിനായി 30 അംഗ സംഘടക സമിതി രൂപീകരിച്ചു. ചെയർമാൻ- സുരേഷ് ഇ ആർ. വൈസ് ചെയർമാൻ- മൈഥിലി രമണൻ. കൺവീനർ- ബാഹുലേയൻ ടി കെ. ജോയിൻ കൺവീനർ ജോർജ് കെ സി എന്നിവരാണ് ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37596/kelakam-orinorukaval)