---
title: "പടക്കങ്ങൾ ഇല്ലാതെ എന്ത് വിഷു, ആകാശത്ത് വർണങ്ങൾ വാരി വിതറുന്നത് തൊട്ട് കാതടിപ്പിക്കുന്ന പച്ചക്കെട്ട് വരെ വിപണിയിൽ  "
english_title: "What Vishu without firecrackers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37601/what-vishu-without-firecrackers"
published_at: "2022-04-14T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6257ff28a7937_Screenshot_20220414_162936.jpg"
keywords: []
---

# പടക്കങ്ങൾ ഇല്ലാതെ എന്ത് വിഷു, ആകാശത്ത് വർണങ്ങൾ വാരി വിതറുന്നത് തൊട്ട് കാതടിപ്പിക്കുന്ന പച്ചക്കെട്ട് വരെ വിപണിയിൽ  

> **Lead Summary:** പടക്കങ്ങൾ ഇല്ലാതെ എന്ത് വിഷു, ആകാശത്ത് വർണങ്ങൾ വാരി വിതറുന്നത് തൊട്ട് കാതടിപ്പിക്കുന്ന പച്ചക്കെട്ട് വരെ വിഷു ആഘോഷത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്.

## Article Content

പടക്കങ്ങൾ ഇല്ലാതെ എന്ത് വിഷു, ആകാശത്ത് വർണങ്ങൾ വാരി വിതറുന്നത് തൊട്ട് കാതടിപ്പിക്കുന്ന പച്ചക്കെട്ട് വരെ വിഷു ആഘോഷത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്.

എന്നാൽ കോവിഡ് മഹാമാരി ഭീഷണി മാറിനിൽക്കുന്ന ഇക്കുറി വിഷുവിന് പടക്ക കമ്പോളത്തിൽ മ്ലാനതയാണ്. ചെറുതും വലുതുമായ എല്ലാത്തരം പടക്കങ്ങൾക്കും 20 മുതൽ 30 ശതമാനം വരെ വില വർധനവ് ഉണ്ടായിട്ടുള്ളത് കാരണമാണ് പടക്ക വിപണിയെ നിശബ്ദമാക്കുന്നത്. 

നഗരത്തിലെ ലൈസൻസോടെ പ്രവർത്തിക്കുന്ന കടകളിൽ വിഷുത്തിരക്ക് കണക്കിലെടുത്ത് വ്യത്യസ്ഥങ്ങളായ പടക്കങ്ങൾ ധാരാളം നിരത്തിയിട്ടുണ്ടെങ്കിലും വിലക്കൂടുതൽ കാരണം ആളുകൾ കുറച്ച് മാത്രമേ വാങ്ങുന്നുള്ളൂ എന്ന് കടക്കാരൻ സാക്ഷ്യപ്പെടുത്തുന്നു.

ചൈനീസ് പടക്കങ്ങൾ അടക്കം പൊട്ടുന്നതും കത്തുന്നതും ചീറ്റുന്നതും കുതിച്ച് പായുന്നതുമായ വ്യത്യസ്ഥ ഉൽപ്പന്നങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും സാധരണക്കാരൻ്റെ വാങ്ങൽ ശേഷിയെ വിലക്കയറ്റം പ്രതികൂലമാക്കിയതിനാൽ  പടക്ക കച്ചവടക്കാരും പ്രതിസന്ധിയിലാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37601/what-vishu-without-firecrackers)