---
title: "കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് പരിക്കേറ്റു"
english_title: "Attack of the wild boar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37605/attack-of-the-wild-boar"
published_at: "2022-04-14T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62580336030f5_Screenshot_2022-04-14-16-48-56-076_com.android.chrome.jpg"
keywords: []
---

# കടയിൽ കയറി കാട്ടുപന്നിയുടെ ആക്രമണം; അധ്യാപകന് പരിക്കേറ്റു

> **Lead Summary:** **കോഴിക്കോട്**: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. ഫോറസ്റ്റ് ഓഫീസിന് എതിര്‍വശത്തെ വ്യാപാര സ്ഥാപനത്തിലും പുറത്തും നിന്നവരെ കാട്ടുപന്നി ആക്രമിച്ചു.

## Article Content

**കോഴിക്കോട്**: താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. ഫോറസ്റ്റ് ഓഫീസിന് എതിര്‍വശത്തെ വ്യാപാര സ്ഥാപനത്തിലും പുറത്തും നിന്നവരെ കാട്ടുപന്നി ആക്രമിച്ചു.

നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാതയിലെ ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്‍്റെ അകത്തേയ്ക്കാണ് കാട്ടുപന്നി ഓടിക്കയറിയത്.ചില്ലുകള്‍ തകര്‍ത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകന്‍ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തില്‍ ലിജോ ജോസഫിനെ (33) കുത്തി പരിക്കേല്‍പ്പിച്ചു. കാലിനും കൈയ്ക്കും പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നില്‍ താമസിക്കുന്ന ജുബൈരിയ, മകള്‍ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു. വീടിന്‍്റെ മുറ്റത്ത് നിന്നാണ് കുത്തേറ്റത്. കടയിലെ ഗ്ലാസ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ പന്നി തകര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37605/attack-of-the-wild-boar)