---
title: "തലശ്ശേരി മെഡിക്കൽ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന തലശ്ശേരി എക്സ്പോ - 2022 നുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു "
english_title: "Thalassery Medical Foundation"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/37610/thalassery-medical-foundation"
published_at: "2022-04-14T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62580e23d866a_Picsart_22-04-14_17-35-29-732.jpg"
keywords: []
---

# തലശ്ശേരി മെഡിക്കൽ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന തലശ്ശേരി എക്സ്പോ - 2022 നുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചു 

> **Lead Summary:** തലശ്ശേരി: മെഡിക്കൽ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന തലശ്ശേരി എക്സ്പോ - 2022 നുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായി ഫൌണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വീനസ് സിറ്റി സെൻ്ററിൽ ഫ്ളവർ ഈ മാസം 29 മുതലാണ് എക്സ്പോ നടക്കുക.

## Article Content

തലശ്ശേരി: മെഡിക്കൽ ഫൌണ്ടേഷൻ സംഘടിപ്പിക്കുന്ന തലശ്ശേരി എക്സ്പോ - 2022 നുള്ള മുന്നൊരുക്കങ്ങൾ നടന്നുവരുന്നതായി ഫൌണ്ടേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വീനസ് സിറ്റി സെൻ്ററിൽ ഫ്ളവർ ഈ മാസം 29 മുതലാണ് എക്സ്പോ നടക്കുക.

പുഷ്പോത്സവം; മെഡിക്കൽ എക്സിബിഷൻ ,ആരോഗ്യ മേഖലയിലെ വിദഗ്ദർ പങ്കെടുക്കുന്ന സെമിനാറുകൾ, അമ്യൂസ്മെൻ്റ് പാർക്ക്, ഫുഡ് ഫെസ്റ്റ്, വിപണനമേള, വിവിധ കമ്പനികളുടെ വാഹന പ്രദർശനം, നിത്യേന കലാപരിപാടികൾ, കുട്ടികളുടെയും മുതിർന്നവരുടെയും മത്സര പരിപാടികൾ, കേരളത്തിലെ പ്രമുഖ നഴ്സറികളുടെ സ്റ്റാളുകൾ, എന്നിവ സജ്ജീകരിക്കുന്ന ഫ്ളവർ ഷോ കം കൺസ്യൂമർ എക്സ്പോവിന് തലശ്ശേരി സിററി സെൻറർ പരിസരത്താണ് വേദി ഒരുങ്ങുന്നത്.

പാവപ്പെട്ട രോഗികൾക്ക് സൌജന്യ ചികിത്സ നൽകാനാണ് എക്സ്പോയിൽ നിന്നും ലഭിക്കുന്നവരുമാനം പ്രയോജനപ്പെടുത്തുകയെന്നും മെഡിക്കൽ ഫൌണ്ടേഷൻ ചെയർമാൻ അഡ്വ.കെ.ഗോപാലകൃഷ്ണൻ വർത്താ സമ്മേളനത്തിൽ പറഞ്ഞു. മുതിർന്നവർക്ക് 50 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന ഫീസായി ഈടാക്കുന്നത്.

ഫൌണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഇ.എം.മിഥുൻ ലാൽ, ഡയറക്ടർമാരായ ടി. സുധീർ, ഡോ.രാജീവ് നമ്പ്യാർ, സഹകരണ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി.പ്രശാന്ത് എന്നിവർ വർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/37610/thalassery-medical-foundation)