---
title: "കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി"
english_title: "Holiday Declared for All Educational Institutions in Kannur on August 3"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376227/kannur-district-holiday-august-3-education-institutions"
published_at: "2026-08-02T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6f30b587473_1000225265.jpg"
keywords: ["Educational Institutions", "P Vishnuraj", "Heavy Rain"]
---

# കണ്ണൂർ ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

> **Lead Summary:** **കണ്ണൂർ: **പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 03-08-2026 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

## Article Content

**കണ്ണൂർ: **പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ 03-08-2026 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് അവധി പ്രഖ്യാപിച്ചത്.

ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.

കനത്ത മഴയെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. രക്ഷിതാക്കളും വിദ്യാർത്ഥികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376227/kannur-district-holiday-august-3-education-institutions)