---
title: "കി​റ്റു​ക​ളി​ലെ  മാ​സ്​​ക്കു​ക​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തിയിൽ റിപ്പോർട്ട്​ തേടിയെന്ന്​ മന്ത്രി"
english_title: "Minister seeks report on low quality of masks in kits"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/3763/minister-seeks-report-on-low-quality-of-masks-in-kits"
published_at: "2021-10-06T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615d54af85867_PicsArt_10-06-01.17.45.jpg"
keywords: []
---

# കി​റ്റു​ക​ളി​ലെ  മാ​സ്​​ക്കു​ക​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തിയിൽ റിപ്പോർട്ട്​ തേടിയെന്ന്​ മന്ത്രി

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം​ചെ​യ്​​ത സൗ​ജ​ന്യ കി​റ്റു​ക​ളി​ലെ ഖാ​ദി മാ​സ്​​ക്കു​ക​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടുണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ശ​ദ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്. ആ​കെ 1.69 കോ​ടി മാ​സ്​​ക്കു​ക​ളാ​ണ്​ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്​​ത​ത്.

## Article Content

തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി വി​ത​ര​ണം​ചെ​യ്​​ത സൗ​ജ​ന്യ കി​റ്റു​ക​ളി​ലെ ഖാ​ദി മാ​സ്​​ക്കു​ക​ൾ നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന പ​രാ​തി ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടുണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്​ വി​ശ​ദ റി​പ്പോ​ർ​ട്ട്​ ആ​വ​ശ്യ​​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പി. ​രാ​ജീ​വ്. ആ​കെ 1.69 കോ​ടി മാ​സ്​​ക്കു​ക​ളാ​ണ്​ സ​പ്ലൈ​കോ വ​ഴി വി​ത​ര​ണം ചെ​യ്​​ത​ത്.

ഇ​തി​ൽ 1.02 കോ​ടി മാ​സ്​​ക്കു​ക​ൾ ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ർ​ഡ്​ നി​ർ​മി​ച്ച​താ​ണ്. 10.57 ല​ക്ഷം കേ​ര​ള​ത്തി​ലെ അം​ഗീ​കൃ​ത ഖാ​ദി സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും 56.57 ല​ക്ഷം കേ​ര​ള​ത്തി​ന്​ പു​റ​​ത്ത്​ ഖാ​ദി ക​മീ​ഷ​ന്റെ അം​ഗീ​കാ​ര​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും​ വാ​ങ്ങി​യ​വ​യാ​ണ്.​ മാ​സ്​​ക്കി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ല. ​ഖാ​ദി മാ​സ്​​ക്​ വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ആ​ക്ഷേ​പം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/3763/minister-seeks-report-on-low-quality-of-masks-in-kits)