---
title: "ഹെലികോപ്റ്റർ യാത്ര വിവാദം: മുൻ നിലപാട് വിഴുങ്ങി - ബിനോയ് വിശ്വം"
english_title: "VD Satheesan Swallowed His Words on Helicopter: Binoy Viswam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376494/binoy-viswam-criticises-vd-satheesan-helicopter-controversy"
published_at: "2026-08-04T10:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71720fc1e93_Binoy_Viswam02.jpg"
keywords: ["VD Satheesan", "Binoy Viswam", "CPI", "Helicopter", "Kerala CM", "Controversy"]
---

# ഹെലികോപ്റ്റർ യാത്ര വിവാദം: മുൻ നിലപാട് വിഴുങ്ങി - ബിനോയ് വിശ്വം

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തുടരുന്നു. ഹെലികോപ്റ്റർ യാത്രയെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിക്ഷേപകരെ കാണാനല്ല മുഖ്യമന്ത്രി പോയതെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയിൽ വിവാദം തുടരുന്നു. ഹെലികോപ്റ്റർ യാത്രയെ കുറിച്ച് മുൻകാലങ്ങളിൽ ഏറ്റവും കൂടുതൽ വിമർശനം ഉന്നയിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നിക്ഷേപകരെ കാണാനല്ല മുഖ്യമന്ത്രി പോയതെന്നും ഭാര്യാപിതാവിനെ കാണാനാണെന്നും ബിനോയ് വിശ്വം ആരോപിച്ചു.

ഭാര്യാപിതാവിനെ കാണാൻ പോയത് വിവാദമായപ്പോൾ നിക്ഷേപകരെ കാണാനാണെന്ന് കഥയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായല്ല മഴക്കെടുതി ഉണ്ടാകുന്നതെന്നും മുൻകാലങ്ങളിൽ ഇത്തരം ഘട്ടങ്ങളിൽ പ്രതികരിക്കാൻ ഒരു സർക്കാർ ഉണ്ടായിരുന്നുവെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ഇപ്പോഴത്തെ സർക്കാർ ഒന്നും ചെയ്യാതെ ഉറങ്ങുകയാണെന്നും പിറ്റേന്ന് എഴുന്നേറ്റ് വന്ന് എന്തൊക്കെയോ പറയുകയാണെന്നും അദ്ദേഹം വിമർശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376494/binoy-viswam-criticises-vd-satheesan-helicopter-controversy)