---
title: "ജനങ്ങൾ ദുരിതത്തിൽ, മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിൽ: രാജു എബ്രഹാം"
english_title: "Pathanamthitta Flood: Raju Abraham Slams CM's Helicopter Tour"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376514/raju-abraham-slams-cm-pathanamthitta-flood-helicopter-tour"
published_at: "2026-08-04T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a718098c0011_fgfhh.jpg"
keywords: ["Pathanamthitta Flood", "Raju Abraham", "CPM", "VD Satheesan", "Kerala Rain", "Disaster"]
---

# ജനങ്ങൾ ദുരിതത്തിൽ, മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിൽ: രാജു എബ്രഹാം

> **Lead Summary:** > **പത്തനംതിട്ട**: പത്തനംതിട്ടയിലെ പ്രളയം "സർക്കാർ സ്പോൺസർഡ് പ്രളയം" ആണെന്ന ആരോപണം ആവർത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലുമായിരുന്നെന്നും രാജു എബ്രഹാം വിമർശിച്ചു.

## Article Content

> **പത്തനംതിട്ട**: പത്തനംതിട്ടയിലെ പ്രളയം "സർക്കാർ സ്പോൺസർഡ് പ്രളയം" ആണെന്ന ആരോപണം ആവർത്തിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ടതാണ് പ്രളയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ മുഖ്യമന്ത്രി ഹെലികോപ്റ്റർ ടൂറിലും വിരുന്നിലുമായിരുന്നെന്നും രാജു എബ്രഹാം വിമർശിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ മുഖ്യമന്ത്രിയെ കാണാനില്ലായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കൃത്യമായ മുന്നറിയിപ്പ് ജനങ്ങൾക്ക് നൽകിയില്ല. റെഡ് അലർട്ട് പോലും നൽകിയില്ലെന്നും ആരോപിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ പോലുമില്ല. സന്നദ്ധ സംഘടനകളാണ് എല്ലാം ചെയ്യുന്നത്. അവിടുത്തെ സാഹചര്യം ഭയന്നാണ് ജനങ്ങൾ ക്യാമ്പുകളിലേക്ക് പോകാത്തതെന്നും രാജു എബ്രഹാം പറഞ്ഞു.

ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിൽ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലെന്ന് മുൻ മന്ത്രി വീണാ ജോർജും വിമർശിച്ചു. അതേസമയം മഴക്കെടുതി ദുരന്തമേഖല മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് സന്ദർശിക്കും.

ആറന്മുള, റാന്നി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഉച്ചയ്ക്ക് 12 മണിയോടെ എത്തും. രക്ഷാപ്രവർത്തനത്തിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് സന്ദർശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376514/raju-abraham-slams-cm-pathanamthitta-flood-helicopter-tour)