---
title: "ഹാൻവീവ് ഓണം റിബേറ്റ് വിൽപ്പനയ്ക്ക് കണ്ണൂരിൽ തുടക്കം; 20% വരെ സർക്കാർ ഇളവ്"
english_title: "Hanveev Onam Sale 2026 Launched in Kannur, 20 Percent Rebate Announced"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376606/hanveev-onam-sale-2026-kannur-20-percent-rebate"
published_at: "2026-08-04T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a71bedaa44d3_1000225848.jpg"
keywords: ["Hanveev", "Onam Sale 2026", "Kerala Handloom", "Rebate Offer"]
---

# ഹാൻവീവ് ഓണം റിബേറ്റ് വിൽപ്പനയ്ക്ക് കണ്ണൂരിൽ തുടക്കം; 20% വരെ സർക്കാർ ഇളവ്

> **Lead Summary:** **കണ്ണൂർ: **കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) 2026ലെ ഓണം റിബേറ്റ് വിൽപ്പനയുടെ കണ്ണൂർ മേഖലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ നിർവഹിച്ചു. റീജിയണൽ മാനേജർ ശ്രീ. കുഞ്ഞഹമ്മദ് സി.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷൻ (ഹാൻവീവ്) 2026ലെ ഓണം റിബേറ്റ് വിൽപ്പനയുടെ കണ്ണൂർ മേഖലാതല ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ നിർവഹിച്ചു. റീജിയണൽ മാനേജർ ശ്രീ. കുഞ്ഞഹമ്മദ് സി.പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 *ഓഫറുകൾ*

2026 ഓഗസ്റ്റ് 4 മുതൽ ഓഗസ്റ്റ് 25 വരെയാണ് വിൽപ്പന.

- തുണിത്തരങ്ങൾക്ക് സർക്കാർ റിബേറ്റ് *20%*

- ഓൺലൈൻ വഴി വാങ്ങുന്നവർക്ക് അധിക *10%* കിഴിവ്

 *പുതിയ ഉൽപ്പന്നങ്ങൾ*

പരമ്പരാഗത കൈത്തറി തുണിത്തരങ്ങൾക്ക് പുറമെ വിവിധ ഇനം സാരികൾ, മുണ്ടുകൾ, ടീ ഷർട്ടുകൾ, കുട്ടികൾക്കുള്ള ഉടുപ്പുകൾ, ബാംബൂ ബെഡ്ഷീറ്റുകൾ, ലിനൻ തുണിത്തരങ്ങൾ എന്നിവയും പുതായി വിപണിയിൽ ഇറക്കിയിട്ടുണ്ട്.

ചടങ്ങിൽ രാജേഷ് കോമത്ത്, എ.ഒ ശ്രീജിത്ത്, ടി.കെ മുഹമ്മദ്, ടി ദിനേശ്, എം.പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376606/hanveev-onam-sale-2026-kannur-20-percent-rebate)