---
title: "ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/376691/apply-now"
published_at: "2026-08-05T07:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a7297aa7fd46_360_F_465413847_fJYvCoB21njhMmtZhPhAkobzQspfeYvv.jpg"
keywords: ["Kannur", "Apply"]
---

# ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** **കണ്ണൂർ** : കല, കായിക, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ടു വിഭാഗങ്ങളിലായി തിരിച്ച് ഓരോ വിഭാഗങ്ങളിലേയും ഓരോ കുട്ടിക്ക് പുരസ്‌ക്കാരവും 25,000 രൂപ വീതവുമാണ് നല്‍കുക. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌ക്കാരത്തിന് പരിഗണിക്കും.

## Article Content

**കണ്ണൂർ** : കല, കായിക, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യപ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പനിര്‍മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണമായ കഴിവ് പ്രകടിപ്പിക്കുന്ന 6 നും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു. കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ടു വിഭാഗങ്ങളിലായി തിരിച്ച് ഓരോ വിഭാഗങ്ങളിലേയും ഓരോ കുട്ടിക്ക് പുരസ്‌ക്കാരവും 25,000 രൂപ വീതവുമാണ് നല്‍കുക. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പുരസ്‌ക്കാരത്തിന് പരിഗണിക്കും.

ഏതെങ്കിലും ഒരു മേഖലയില്‍ കഴിവ് തെളിയിച്ച് അംഗീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ലഭിച്ച സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, പ്രകടനങ്ങള്‍ ഉള്‍കൊളളുന്ന സി.ഡി, പത്രകുറിപ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം ഉള്‍പ്പെടുത്താം. ഒരു തവണ ഉജ്ജ്വലബാല്യം പുരസ്‌ക്കാരം ലഭിച്ച കുട്ടികളെയും കേന്ദ്രസര്‍ക്കാറിന്റെ പ്രധാൻമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാര്‍ ലഭിച്ച കുട്ടികളെയും പരിഗണിക്കില്ല.

അപേക്ഷ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-2 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയ്യതി സെപ്റ്റംബര്‍ 10 വൈകീട്ട് 5 മണി. അപേക്ഷാഫോമിനും വിവരങ്ങള്‍ക്കും www.wcd.kerala.gov.in. ഫോൺ: 9847798554, 8304053543.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/376691/apply-now)